Quantcast

മഞ്ജു വാര്യർ അറിയാതെ ഇങ്ങനെ ഒരു അബദ്ധം പറ്റിയായതാണെന്ന് തോന്നുന്നില്ല; ലളിതം സുന്ദരത്തിനെതിരെ മനീഷ് കുറുപ്പ്

നേരത്തേ മഞ്ജു വാര്യർ നായികയായി അഭിനയിക്കുന്ന സിനിമക്ക്‌  വെള്ളരിക്കപ്പട്ടണം എന്ന് പേരിട്ടിരുന്നു

MediaOne Logo

Web Desk

  • Published:

    21 March 2022 2:34 AM GMT

മഞ്ജു വാര്യർ അറിയാതെ ഇങ്ങനെ ഒരു അബദ്ധം പറ്റിയായതാണെന്ന് തോന്നുന്നില്ല; ലളിതം സുന്ദരത്തിനെതിരെ മനീഷ് കുറുപ്പ്
X

മഞ്ജു വാര്യർ നിർമ്മിച്ച് പ്രധാന വേഷത്തിലെത്തിയ 'ലളിതം സുന്ദരം' സിനിമയിൽ രണ്ട് വർഷം മുൻപ് വൈറലായി മാറിയ 'വെള്ളരിക്കാപ്പട്ടണം' സിനിമയിലെ 'ശൂലം പടയുടെ ചെമ്പടകൊട്ടി കോലംതുള്ളും യേശു, വേൽ യേശുവേ ഹല്ലേലൂയാ 'എന്ന പാരഡി കരോൾ പാട്ട് ഉപയോഗിച്ചതിനെതിരെ വിമർശനവുമായി സംവിധായകൻ മനീഷ് കുറുപ്പ് രംഗത്ത്. മഞ്ജു വാര്യർ അറിയാതെ ഇങ്ങനെ ഒരു അബദ്ധം പറ്റിയായതാണെന്ന് തോന്നുന്നില്ലെന്നും മനീഷ് കുറിച്ചു.

നേരത്തേ മഞ്ജു വാര്യർ നായികയായി അഭിനയിക്കുന്ന സിനിമക്ക്‌ വെള്ളരിക്കപ്പട്ടണം എന്ന് പേരിട്ടിരുന്നു. ഷൂട്ടിങ് ആരംഭിക്കാത്ത മഞ്ജു വാര്യർ സൗബിൻ സിനിമയിൽനിന്നും ആ പേര് മാറ്റണമെന്നഭ്യർത്ഥിച്ചു ചിത്രത്തിന്‍റെ പിന്നണി പ്രവർത്തകരെ ബന്ധപ്പെട്ടിരുന്നു. തങ്ങളുടേത് ഒരു ഇന്റർനാഷണൽ സിനിമയാണെന്നും നിങ്ങളുടെ ചെറിയ ചിത്രമായതുകൊണ്ട് വേണമെങ്കിൽ അതിന്റെ പേര് മാറ്റാൻ പറഞ്ഞ് അപമാനിക്കുകയായിരുന്നു. തുടർന്ന് മഞ്ജു വാര്യരെ നേരിട്ട് പരാതി ബോധിപ്പിച്ചു തനിക്കൊന്നും ചെയ്യാൻ സാധിക്കില്ലെന്ന് പറഞ്ഞ് തഴഞ്ഞു.

മഞ്ജു വാര്യർ സിനിമയുടെ പ്രൊഡ്യൂസർ രണ്ട് മാസങ്ങൾക്ക് മുൻപ് സിനിമയുടെ സെൻസർ തടഞ്ഞിരുന്നു. തുടർന്ന് കോടതി വിധിയുമായി എത്തിയാണ് സെൻസർ നേടിയത്.. സാധാരണക്കാരന് സിനിമ എടുക്കണമെങ്കിൽ സിനിമാ ജന്മിമാരുടെ അനുവാദം വാങ്ങണം കപ്പം കൊടുക്കണം ഇല്ലെങ്കിൽ ഭീഷണികൾ റിലീസിങ് തടയൽ പോലുള്ള അടിച്ചമർത്തലുകൾ നേരിടേണ്ടിവരും.. കഴിഞ്ഞ മാസം റിലീസ് ചെയ്യേണ്ട തന്റെ സിനിമയായ വെള്ളരിക്കാപ്പട്ടണത്തിന്റെ റിലീസിന് അപ്രഖ്യാപിത വിലക്ക് നേരിടുകയാണ് ഇപ്പോൾ, സിനിമ റിലീസിങ് ചെയ്യാമെന്നേറ്റ രണ്ട് വിതരണക്കാരെ വിരട്ടി പിന്തിരിപ്പിച്ചു.. കഴിഞ്ഞ മന്ത്രി സഭയിലെ രണ്ട് മന്ത്രിമാർ ഈ സിനിമയിൽ ഉള്ളതുകൊണ്ട് മാത്രമാണ് ഇപ്പോഴും ജീവൻ വിട്ടുവച്ചിരിക്കുന്നത്. സംവിധായകൻ മനീഷ് കുറുപ്പ് പറയുന്നു.

മലയാള സിനിമയിൽ ആദ്യമായ് ക്യാമറക്ക് പിന്നിൽ 4 പേരെ മാത്രം ഉൾപ്പെടുത്തി ഷൂട്ട് ചെയ്ത സിനിമയാണ് വെള്ളരിക്കാപ്പട്ടണം. 2018ൽ ഷൂട്ടിങ് ആരംഭിച്ച വെള്ളരിക്കാപ്പട്ടണം സിനിമയിലെ പാട്ടുകൾ എല്ലാംതന്നെ യുട്യൂബിൽ വൈറലായിരുന്നു. പളുങ്ക് മായാവി, ഭ്രമരം പോലുള്ള സൂപ്പർഹിറ്റ് സിനിമകളിൽ ബാലതാരമായി വന്ന ടോണി സിജിമോനാണ് പ്രധാനവേഷം കൈകാര്യം ചെയ്യുന്നത്. ജാൻവി ബൈജു, ഗൗരി ഗോപിക എന്നീ രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത്. ബിജു സോപാനം, എം.ആർ. ഗോപകുമാർ, സാജൻ പള്ളുരുതി, കൊച്ചുപ്രേമൻ, ടോം ജേക്കബ്, ജയകുമാർ, ആൽബർട്ട് അലക്സ്‌ എന്നിവർക്ക് പുറമെ മുൻ മന്ത്രിമാരായ ഷൈലജ ടീച്ചറും വി.എസ് സുനിൽകുമാറും അഭിനയിച്ചിട്ടുണ്ട്.

TAGS :

Next Story