മംഗലശ്ശേരി നീലകണ്ഠനും കാർത്തികേയനും മുണ്ടക്കൽ ശേഖരനും; പുതിയ ദൃശ്യവിസ്മയങ്ങളുമായി രാവണപ്രഭു എത്തുന്നു
ചിത്രത്തിൻ്റെ 4k ഒഫീഷ്യൽ ടീസർ പുറത്ത്

മലയാളി പ്രേക്ഷകനെ അത്ഭുതം കൊണ്ടും, കൗതുകം കൊണ്ടും ഏറെ രസിപ്പിച്ച കഥാപാത്രങ്ങളാണ് മംഗലശ്ശേരി നീലകണ്ഠനും, മകൻ കാർത്തികേയനും മുണ്ടക്കൽ ശേഖരനുമൊക്കെ. രഞ്ജിത്തിൻ്റെ തിരക്കഥയിൽ ഐ.വി ശശി സംവിധാനം ചെയ്ത ദേവാസുരം എന്ന ചിത്രത്തിലൂടെയും, അതിൻ്റെ തുടർച്ചയെന്നോളം രഞ്ജിത്ത് തന്നെ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത രാവണപ്രഭു എന്ന ചിത്രത്തിലേയും കഥാപാത്രങ്ങളാണിവരൊക്കെ.
രാവണപ്രഭുവിലെ 'സവാരി ഗിരി ഗിരി' എന്ന മോഹൻലാലിൻ്റെ പ്രയോഗം അക്കാലത്ത് യുവാക്കളുടെ ഇടയിൽ ഏറെ പ്രചാരം നേടി. മോഹൻ ലാലിൻ്റെ ഏറ്റവും ജനപ്രിയ കഥാപാത്രങ്ങളായിരുന്നു മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും. ഈ കഥാപാത്രങ്ങൾ നൂതനമായ ശബ്ദ, ദൃശ്യവിസ്മയങ്ങളോടെ വീണ്ടുമെത്തുന്നു. രാവണപ്രഭു എന്ന ചിത്രത്തിൻ്റെ 4k പതിപ്പിലൂട.
ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം 4k അറ്റ്മോസിൽ പ്രേഷകർക്കു മുന്നിലെത്തിക്കുന്നത് മാറ്റിനി നൗ ആണ്. മാറ്റിനി നൗ തന്നെ ഈ ചിത്രം പ്രദർശനത്തിനുമെത്തിക്കുന്നു. അടുത്തു തന്നെ പ്രദർശനത്തിനെ ത്തുന്ന ഈ ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ തിരുവോണ ദിവസം മോഹൻലാലിൻ്റേയും, ആൻ്റെണി പെരുമ്പാവൂരിൻ്റേയും ഒഫീഷ്യൽ പേജിലൂടെ പുറത്തുവിട്ടു.
Adjust Story Font
16

