ഗായിക മഞ്ജരി വിവാഹിതയാകുന്നു

നാളെ തിരുവനന്തപുരത്ത് വച്ചാണ് വിവാഹം

MediaOne Logo

Web Desk

  • Updated:

    2022-06-23 07:41:40.0

Published:

23 Jun 2022 7:41 AM GMT

ഗായിക മഞ്ജരി വിവാഹിതയാകുന്നു
X

തിരുവനന്തപുരം: പ്രശസ്ത പിന്നണി ഗായിക മഞ്ജരി വിവാഹിതയാവുന്നു. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിനാണ് വരന്‍. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ മാനേജരാണ് ജെറിന്‍.നാളെ തിരുവനന്തപുരത്ത് വച്ചാണ് വിവാഹം.

മസ്കത്തില്‍ ഒന്നാം ക്ലാസ് മുതല്‍ ഒരുമിച്ച് പഠിച്ചവരാണ് മഞ്ജരിയും ജെറിനും. അച്ചുവിന്‍റെ അമ്മയിലെ 'താമരക്കുരുവിക്ക് തട്ടമിട്' എന്ന പാട്ടിലൂടെയാണ് മഞ്ജരി സിനിമാ പിന്നണിഗാനരംഗത്തെത്തുന്നത്. മലയാളം,തമിഴ്,തെലുങ്ക് സിനിമകളിലും ആല്‍ബങ്ങളിലുമായി 500ലധികം പാട്ടുകള്‍ മഞ്ജരി പാടിയിട്ടുണ്ട്. 2005ൽ മികച്ച ഗായികക്കുള്ള സംസ്ഥാന പുരസ്കാരവും സ്വന്തമാക്കി. പാടിയ പാട്ടുകളെല്ലാം ഹിറ്റാക്കിയ ഗായിക കൂടിയാണ് മഞ്ജരി.

TAGS :

Next Story