Quantcast

കൊടൈക്കനാലിലേക്ക് ട്രിപ്പടിക്കാത്ത മലയാളി ​പിള്ളാരുണ്ടോ? ഫെബ്രുവരി 22 മുതൽ മഞ്ഞുമ്മല്‍ ബോയ്സ് യാത്ര തുടങ്ങുന്നു

ചിദംബരം സംവിധാനം ചെയ്യുന്ന 'മഞ്ഞുമ്മൽ ബോയ്സ്'ന്റെ വാർത്തകൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞതോടെ കൊടൈക്കനാൽ വീണ്ടും ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്

MediaOne Logo

Web Desk

  • Published:

    19 Feb 2024 10:17 AM GMT

manjummel boys
X

ഒരുമിച്ചൊരു യാത്ര എല്ലാ സുഹൃത്ത് സംഘങ്ങളിലെയും പ്രധാന ചർച്ച വിഷയമായിരിക്കും. ഇനി പോവാനുള്ള സ്ഥലങ്ങളുടെ ലിസ്റ്റ് എടുത്താലോ ഊട്ടി, കൊടൈക്കനാൽ, മൂന്നാർ, മൈസുർ തുടങ്ങി ഒരു നീണ്ട നിര ഉണ്ടെങ്കിലും ഫസ്റ്റ് പ്രിഫറൻസ് കൊടൈക്കനാലിനായിരിക്കും. ചിദംബരം സംവിധാനം ചെയ്യുന്ന 'മഞ്ഞുമ്മൽ ബോയ്സ്'ന്‍റെ വാർത്തകൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞതോടെ കൊടൈക്കനാൽ വീണ്ടും ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. മധ്യവേനലവധി കാലത്ത് സന്ദർശകർ ഒഴുകിയെത്തുന്ന ഈ സ്ഥലം തങ്ങളുടെ വിശ്രമവേളകൾ ആനന്ദകരമാക്കാനാണ് ആളുകൾ തെരഞ്ഞെടുക്കുന്നത്. സൂയ്സൈഡ് പോയിന്‍റ്, 'ഡെവിൾസ് കിച്ചൻ' തുടങ്ങി നിഗൂഡതകളും ദുരൂഹതകളും ഒളിപ്പിച്ച ചില ഇടങ്ങളും കൊടൈക്കനാലിൽ ഉണ്ട്. ഫെബ്രുവരി 22ന് തിയറ്റർ റിലീസ് ചെയ്യുന്ന 'മഞ്ഞുമ്മൽ ബോയ്സ്' കൊടൈക്കനാൽ സന്ദർശിക്കാനെത്തിയ ഒരു സുഹൃത്ത് സംഘത്തിന്റെ കഥയാണ് പറയുന്നത്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും കൊടൈക്കനാലിലേക്ക് യാത്ര പോവുന്ന ആ സുഹൃത്തുക്കൾ അവിടെ നിന്ന് ആഭിമുഖികരിക്കുന്ന അപ്രതീക്ഷിത സാഹചര്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.


യാത്രയെയും യഥാർത്ഥ സംഭവത്തെയും ആസ്പദമാക്കി ഒരുങ്ങുന്ന ഈ ചിത്രത്തിൽ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകനായ സുഷിൻ ശ്യാം സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്ന ചിത്രത്തിൽ നടൻ സലിം കുമാറിന്റെ മകൻ ചന്തു സുപ്രധാനമായോരു വേഷം അവതരിപ്പിക്കുന്നുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലുമായ് ചിത്രികരണം പൂർത്തിയാക്കിയ ചിത്രം പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നാണ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിക്കുന്നത്.

ഛായാഗ്രഹണം: ഷൈജു ഖാലിദ്, ചിത്രസംയോജനം: വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ: ഷിജിൻ ഹട്ടൻ, അഭിഷേക് നായർ, സൗണ്ട് മിക്സ്: ഫസൽ എ ബക്കർ, ഷിജിൻ ഹട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിനു ബാലൻ, കാസ്റ്റിംഗ് ഡയറെക്ടർ: ഗണപതി, വസ്ത്രാലങ്കാരം: മഹ്സർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: വിക്രം ദഹിയ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, വിതരണം: ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പിആർ&മാർക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു.

TAGS :

Next Story