Quantcast

തമിഴ് നടനും സംവിധായകനുമായ മനോജ് ഭാരതിരാജ അന്തരിച്ചു

1999ല്‍ ഭാരതിരാജ സംവിധാനം ചെയ്ത താജ്മഹല്‍ എന്ന ചിത്രത്തിലൂടെയാണ് മനോജ് അഭിനയരംഗത്തേക്ക് ചുവടുവെച്ചത്.

MediaOne Logo

Web Desk

  • Published:

    25 March 2025 10:58 PM IST

തമിഴ് നടനും സംവിധായകനുമായ മനോജ് ഭാരതിരാജ അന്തരിച്ചു
X

ചെന്നൈ: പ്രശസ്ത തമിഴ് സംവിധായകന്‍ ഭാരതിരാജയുടെ മകനും നടനുമായ മനോജ് ഭാരതിരാജ(48) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ഒരു മാസം മുമ്പ് ഓപ്പണ്‍-ഹാര്‍ട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

അതിനുശേഷം വീട്ടില്‍ വിശ്രമത്തിൽ കഴിയുന്നതിനിടേയാണ് മരണം സംഭവിച്ചത്.

1999ല്‍ ഭാരതിരാജ സംവിധാനം ചെയ്ത താജ്മഹല്‍ എന്ന ചിത്രത്തിലൂടെയാണ് മനോജ് അഭിനയരംഗത്തേക്ക് ചുവടുവെച്ചത്.

പിന്നീട് സമുദ്രം, കടല്‍ പൂക്കള്‍, അല്ലി അര്‍ജുന, വര്‍ഷമെല്ലാം വസന്തം, പല്ലവന്‍, ഈറ നിലം, മഹാ നടികന്‍, അന്നക്കൊടി, മാനാട് തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു. 2022-ലെ വിരുമന്‍ ആയിരുന്നു അവസാനം അഭിനയിച്ച ചിത്രം.

TAGS :

Next Story