Quantcast

"മസ്തിഷ്ക മരണം; സൈമൺസ് മെമ്മറീസ്"; കൃഷാന്ദ് ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

2026 ഫെബ്രുവരി 27ന് ആണ് ചിത്രം ആഗോള തലത്തിൽ തിയറ്ററുകളിൽ എത്തുന്നത്

MediaOne Logo

Web Desk

  • Published:

    21 Feb 2026 3:36 PM IST

മസ്തിഷ്ക മരണം; സൈമൺസ് മെമ്മറീസ്; കൃഷാന്ദ് ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്
X

എറണാകുളം: കൃഷാന്ദ് ഒരുക്കിയ പുതിയ ചിത്രം മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസിലെ രണ്ടാമത്തെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ ദിവ്യ പ്രഭ, വിഷ്ണു അഗസ്ത്യ എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്റർ ആണ് ഇപ്പൊൾ റിലീസ് ചെയ്തിരിക്കുന്നത്. ഡോൺ എന്ന കഥാപാത്രമായി വിഷ്ണു അഗസ്ത്യ വേഷമിട്ടപ്പോൾ, ഡെസ്ഡിമോണ എന്ന് പേരുള്ള കഥാപാത്രമായാണ് ദിവ്യപ്രഭ അഭിനയിച്ചിരിക്കുന്നത്. സ്റ്റൈലിഷ് ഗെറ്റപ്പിലാണ് ഇരുവരേയും ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

2026, ഫെബ്രുവരി 27ന് ആണ് ചിത്രം ആഗോള തലത്തിൽ തിയറ്ററുകളിൽ എത്തുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമിക്കുന്നത്. "മസ്തിഷ്ക മരണം- എ ഫ്രാങ്കെന്ബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്" എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ. ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് രചിച്ചു സംവിധാനം ചെയ്യുന്ന മസ്തിഷ്കമരണം, 'ഗഗനചാരി'ക്ക് ശേഷം അജിത് വിനായക ഫിലിംസ്, കൃഷാന്ദ് ഫിലിംസ് എന്നിവർ ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം കൂടിയാണ്.

നേരത്തെ ചിത്രത്തിൽ ജഗദീഷ്, സുരേഷ് കൃഷ്ണ എന്നിവർ അവതരിപ്പിക്കുന്ന പ്രവീൺ ശശാങ്ക്, ചാർളി എന്നീ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ക്യാരക്ടർ പോസ്റ്റർ പുറത്ത് വന്നിരുന്നു. മാസ്,സ്റ്റൈലിഷ് ലുക്കിലാണ് അവരെയും ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 2046 കാലഘട്ടത്തിൽ കഥ പറയുന്ന ഒരു സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ചിത്രമായാണ് ഇതൊരുക്കിയിരിക്കുന്നത്. 2046 ലെ കൊച്ചി നഗരത്തിന്റെ (നിയോ കൊച്ചി) പശ്ചാത്തലത്തിലാണ്‌ ചിത്രം അവതരിപ്പിക്കുന്നത്. വിഎഫ്എക്‌സിനു വലിയ പ്രാധാന്യമുള്ള രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൻ്റെ 2 ടീസറുകൾ ഇതിനോടകം പുറത്ത് വരികയും, മികച്ച ശ്രദ്ധ സമൂഹ മാധ്യമങ്ങളിലുൾപ്പെടെ നേടുകയും ചെയ്തിരുന്നു.

ഛായാഗ്രഹണം- പ്രയാഗ് മുകുന്ദൻ, സംഗീതം- വർക്കി, എഡിറ്റർ-കൃഷാന്ദ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- നിഖിൽ പ്രഭാകർ, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം- കൃഷാന്ദ്, ആൽവിൻ ജോസഫ്, മേക്കപ്പ്- അർഷാദ് വർക്കല, സംഘട്ടനം- ശ്രാവൺ സത്യ, വസ്ത്രാലങ്കാരം- ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ് സിനിമാട്ടോഗാഫി- നിഖിൽ സുരേന്ദ്രൻ, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാഹുൽ മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജയേഷ് എൽ ആർ, കളറിസ്റ്റ്- അർജുൻ മേനോൻ (കാൻപ്രോ), സ്‌റ്റിൽസ്- കിരൺ വി എസ്, പ്രൊഡക്ഷൻ മാനേജർ- ആരോമൽ പയ്യന്നുർ, പിആർഒ- ശബരി

Next Story