Quantcast

മീഡിയവൺ അക്കാദമി ഡോക്യു-ഫിലിം ഫെസ്റ്റ് ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു

ഫെബ്രുവരി 17 മുതൽ 19 വരെ കോഴിക്കോട്ടാണ് ഫെസ്റ്റ്

MediaOne Logo

Web Desk

  • Published:

    3 Feb 2023 1:46 PM GMT

MAFF2023
X

കോഴിക്കോട്: 2023 ഫെബ്രുവരി 17 മുതൽ 19 വരെ കോഴിക്കോട് മീഡിയവണ്‍ ക്യാംപസില്‍ നടക്കുന്ന മീഡിയവൺ അക്കാദമി ഡോക്യുമെന്‍ററി - ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് (MAFF 2023) ന്റെ ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു.

വിദ്യാർഥികൾക്ക് 200 രൂപയും മുതിർന്നവർക്ക് 300 രൂപയുമാണ് ഡെലി​ഗേറ്റ് ഫീസ്. ഫിലിം സ്‌ക്രീനിങ്ങിനു പുറമെ മീറ്റ് ദി ഡയറക്ടർ, ഓപ്പൺ ഫോറം, കൾചറൽ ഇവന്റസ്‌ പരിപാടികളും നടക്കും. ചലച്ചിത്ര മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന സംവാദവും അരങ്ങേറും.



രജിസ്ട്രേഷനായി ഈ ലിങ്ക് ഉപയോഗപ്പെടുത്താം.

https://mediaoneacademy.com/delegate-registration/



TAGS :

Next Story