മേതില്‍ ദേവികയുടെ ഫേസ്ബുക്ക് ഹാക്ക് ചെയ്തു!

അടുത്തിടെ അനൂപ് മേനോന്‍റെ ഫേസ്‍ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-09-17 06:23:42.0

Published:

17 Sep 2021 6:23 AM GMT

മേതില്‍ ദേവികയുടെ ഫേസ്ബുക്ക് ഹാക്ക് ചെയ്തു!
X

നർത്തകി മേതിൽ ദേവികയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഫേസ്ബുക്കിലൂടെ ദേവിക തന്നെയാണ് ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയിച്ചത്. പേജിലുണ്ടായിരുന്ന വിഡിയോകൾ നീക്കം ചെയ്യപ്പെട്ടെന്നും അറിയാതെതന്നെ ഫേസ്ബുക്ക് ലൈവ് പോയെന്നും ദേവിക വ്യക്തമാക്കി.

"എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് അറിയില്ല. വീഡിയോകള്‍ കാണുന്നില്ല. കുറച്ചുനേരം മുമ്പ് ഞാൻ അറിയാതെ ലൈവ് പോയി. എന്തെങ്കിലും സന്ദേശങ്ങള്‍ വന്നാല്‍ അറിയിക്കണം" ദേവിക പറയുന്നു. ഡിലീറ്റ് ചെയ്യപ്പെട്ട വീഡിയോകള്‍ വീണ്ടെടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഇപോഴും ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും മേതില്‍ ദേവിക പറഞ്ഞു.

മേതില്‍ ദേവിക 2021ല്‍ ചെയ്‍ത പോസ്റ്റുകളൊക്കെ ഫേസ്‍ബുക്ക് പേജില്‍ നിന്ന് അപ്രത്യക്ഷമായി. ഇവര്‍ക്ക് ഫേസ്ബുക്കില്‍ 26000ത്തില്‍ കൂടുതല്‍ ഫോളോവേഴ്സുണ്ട്. അടുത്തിടെ അനൂപ് മേനോന്‍റെ ഫേസ്‍ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഏറെ പരിശ്രമങ്ങൾക്ക് ശേഷമാണ് ഇത് വീണ്ടെടുക്കുന്നത്.

TAGS :

Next Story