'എന്‍റെ ആത്മാവിന്‍റെ സ്പന്ദനമാണ് സിനിമ, പുരസ്കാരം മലയാള സിനിമക്ക് സമര്‍പ്പിക്കുന്നു'; മോഹന്‍ലാൽ
ഇത്തരമൊരു നിമിഷത്തെക്കുറിച്ച് ഞാൻ ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ല

ഡൽഹി: നിറഞ്ഞ സദസിൽ നിറഞ്ഞ കയ്യടികളോടെയാണ് മലയാളത്തിന്‍റെ മോഹൻലാൽ ദാദാസാഹേബ് പുരസ്കാരം ഏറ്റുവാങ്ങിയത്. വേദിയിൽ മോഹൻലാലിന്‍റെ പേര് ഉയര്‍ന്നുകേട്ടപ്പോൾ സദസ് ഒന്നാകെ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. ഇത് തന്‍റെ മാത്രം നിമിഷമല്ലെന്നും മൊത്തം മലയാള സിനിമക്കുള്ള അംഗീകാരമാണെന്നും മോഹൻലാൽ പറഞ്ഞു.
''ഇത്തരമൊരു നിമിഷത്തെക്കുറിച്ച് താൻ ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ല. പുരസ്കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നു. എന്റെ ആത്മാവിന്‍റെ സ്പന്ദനമാണ് സിനിമ'' ലാൽ പറഞ്ഞു. വേദിയിൽ കുമാരാനാശാന്‍റെ കവിത ചൊല്ലുകയും ചെയ്തു.
മോഹൻലാലിന് പുരസ്കാരം ലഭിച്ചത് ജനങ്ങൾക്കിടയിൽ സന്തോഷത്തിന്‍റെ അലയടിപ്പിക്കുകയാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു. വിവിധ ഭാവങ്ങൾ തന്മയത്വത്തോടുകൂടി അവതരിപ്പിക്കാൻ കഴിയുന്നതുകൊണ്ടാണ് അദ്ദേഹത്തെ കംപ്ലീറ്റ് ആക്ടർ എന്ന് പറയുന്നതെന്നും മുര്‍മു കൂട്ടിച്ചേര്‍ത്തു. മോഹന്ലാലിൻ്റെ നാടകമായ കർണഭാരത്തെകുറിച്ചും രാഷ്ട്രപതി പരാമര്‍ശിച്ചു.
Adjust Story Font
16

