Quantcast

മോൺസ്റ്റർ ഒടിടി റിലീസിനെത്തുന്നു

ഡിസംബർ രണ്ടിന് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലായിരിക്കും ചിത്രം സ്ട്രീം ചെയ്യുക

MediaOne Logo

Web Desk

  • Updated:

    2022-11-25 13:05:47.0

Published:

25 Nov 2022 1:02 PM GMT

മോൺസ്റ്റർ ഒടിടി റിലീസിനെത്തുന്നു
X

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം മോൺസ്റ്റർ ഒടിടി പ്രദർശനത്തിനെത്തുന്നു. ഡിസംബർ രണ്ടിന് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലായിരിക്കും ചിത്രം സ്ട്രീം ചെയ്യുക. തിയേറ്ററിലെത്തി ചിത്രം ഒരു മാസം പിന്നിടുമ്പോഴാണ് ഒടിടി പ്രഖ്യാപനം. ഒക്ടോബർ 21നാണ് ചിത്രം തിയേറ്ററിലെത്തിയത്.

ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന മോൺസ്റ്റർ ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്. മഹാവിജയം നേടിയ 'പുലി മുരുകന്' ശേഷം വൈശാഖ്-ഉദയകൃഷ്ണ-മോഹൻലാൽ ടീമിന്‍റെ ചിത്രമാണ് മോൺസ്റ്റർ. നിരവധി സസ്പെൻസും ദുരൂഹതകളും കോർത്തിണക്കിയ ചിത്രം ക്രൈം ത്രില്ലറാണ്. പ്രക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത്.

ലക്കി സിങ് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ 'മോണ്‍സ്റ്ററില്‍' എത്തുന്നത്. തെലുങ്ക് നടന്‍ മോഹന്‍ബാബുവിന്‍റെ മകളും നടിയുമായ ലക്ഷ്മി മഞ്ജുവാണ് നായിക. ലക്ഷ്മിയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. സുദേവ് നായർ, സിദ്ദിഖ്, ജോണി ആൻ്റണി, കൈലാഷ്, ഗണേഷ് കുമാർ, ബിജു പപ്പൻ, ഹണി റോസ്, ലക്ഷ്മി മഞ്ജു, ലെന, സ്വാസിക എന്നിവര്‍ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ഹരി നാരായണൻ്റെ വരികൾക്ക് ദീപക് ദേവ് ഈണം പകർന്നിരിക്കുന്നു.സതീഷ് ക്കുറുപ്പ് ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം-ഷാജി നടുവിൽ. മേക്കപ്പ്-ജിതേഷ് ചൊയ്യ. വസ്ത്രാലങ്കാരം-സുജിത് സുധാകരൻ. ചീഫ് അസോസിയേറ്റ് ഡയറക്ടേർസ്-രാജേഷ് ആർ.കൃഷ്ണൻ,സിറാജുല്ല. ഫിനാൻസ് കൺട്രോളർ-മനോഹരൻ.കെ.പയ്യന്നൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്-നന്ദു പൊതുവാൾ, സജി.സി.ജോസഫ്. പ്രൊഡക്ഷൻ കൺട്രോളർ-സിദ്ദു പനയ്ക്കൽ. നിശ്ചല ഛായാഗ്രഹണം-ബെന്നറ്റ്. പി.ആര്‍.ഒ-വാഴൂർ ജോസ്.

മോഹൻലാൽ- ഷാജി കൈലാസ് കൂട്ടുകെട്ടിലൊരുങ്ങുന്ന എലോൺ ആണ് ഇനി മോഹൻലാലിന്‍റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. 12 വർഷത്തിന് ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്നു എന്ന പ്രതൃകതയും ചിത്രത്തിനുണ്ട്.

Next Story