Quantcast

'അമ്മ സുഖം പ്രാപിച്ചുവരുന്നു, പ്രാര്‍ത്ഥനകള്‍ക്ക് നന്ദി'; കെ.പി.എ.സി ലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മകന്‍ സിദ്ധാര്‍ത്ഥ്

കരള്‍ സംബന്ധമായ അസുഖങ്ങള്‍ മൂലം ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

MediaOne Logo

ijas

  • Updated:

    2021-11-09 04:41:33.0

Published:

9 Nov 2021 4:37 AM GMT

അമ്മ സുഖം പ്രാപിച്ചുവരുന്നു, പ്രാര്‍ത്ഥനകള്‍ക്ക് നന്ദി; കെ.പി.എ.സി ലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മകന്‍ സിദ്ധാര്‍ത്ഥ്
X

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടി കെ.പി.എ.സി ലളിതയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും സുഖം പ്രാപിക്കുന്നതായും മകനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍. ''അമ്മ സുഖമായിരിക്കുന്നു, സുഖം പ്രാപിച്ചുവരുന്നു. പേടിക്കേണ്ട കാര്യമില്ല. എല്ലാവരുടെയും സ്നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി''- സിദ്ധാര്‍ത്ഥ് ഫേസ്ബുക്കില്‍ കുറിച്ചു.

കരള്‍ സംബന്ധമായ അസുഖങ്ങള്‍ മൂലം ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കെ.പി.എ.സി ലളിതയെ ഇന്നലെ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കരള്‍രോഗവുമായി ബന്ധപ്പെട്ടാണ് ചികിത്സ തേടുന്നത്. കരള്‍മാറ്റ ശസ്ത്രക്രിയയാണ് അടിയന്തിരമായി നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാൽ പ്രായവും ആരോഗ്യവും പരിഗണിച്ച് ഡോക്ടർമാർ ഇതിന് തയാറായിട്ടില്ല.

പ്രമേഹമടക്കമുള്ള പല രോഗങ്ങളും കെ.പി.എ.സി ലളിതയെ അലട്ടിയിരുന്നു. കുറച്ചു കാലമായി ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നുവെങ്കിലും അഭിനയത്തില്‍ സജീവമായിരുന്നു. നിലവില്‍ കേരള ലളിതകലാ അക്കാദമിയുടെ ചെയര്‍പേഴ്സണാണ് കെ.പി.എ.സി. ലളിത.

TAGS :

Next Story