Quantcast

പൊലീസ് വേഷത്തിൽ വിനയ് ഫോർട്ട് ; 'ബർമുഡ' യുടെ മോഷൻ പോസ്റ്റർ പുറത്ത്

MediaOne Logo

Web Desk

  • Published:

    11 Jun 2021 1:27 PM GMT

പൊലീസ്  വേഷത്തിൽ വിനയ് ഫോർട്ട് ; ബർമുഡ യുടെ മോഷൻ പോസ്റ്റർ പുറത്ത്
X

ഷെയിൻ നിഗം, വിനയ് ഫോർട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ടി.കെ രാജീവ്കുമാർ ചിത്രം 'ബർമുഡ' യുടെ മോഷൻ പോസ്റ്റർ പുറത്തു. തന്റെ ഫേസ്‌ബുക്ക് പേജിലൂടെ നടൻ കുഞ്ചാക്കോ ബോബനാണ് മോഷൻ പോസ്റ്റർ പുറത്തിറക്കിയത്. നേരത്തെ പുറത്തെത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഷെയ്‍നിന്‍റെ നായക കഥാപാത്രം ആയിരുന്നെങ്കില്‍ മോഷന്‍ പോസ്റ്ററിലത് വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്ന പൊലീസ് വേഷമാണ് . കിണറിലേക്ക് ആശ്ചര്യത്തോടെ നോക്കിയിരിക്കുന്ന വിനയ് ഫോർട്ടിനെയാണ് മോഷൻ പോസ്റ്ററിൽ കാണുന്നത്.

24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 'കണാതായതിന്റെ ദുരൂഹത' എന്ന ടാഗ് ലൈനിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ കാശ്മീരിയായ ശെയ്‌ലീ കൃഷ്ണയാണ് നായിക. ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്.

TAGS :

Next Story