'പശുവല്ല സാറേ.. പോത്താണ്, ഗ്രാസ് ഫെഡ്'; ചിരിപ്പിക്കാൻ '1744 വൈറ്റ് ആൾട്ടോ', ട്രെയിലർ പുറത്ത്

ഡാർക്ക് കോമഡി ത്രില്ലർ സ്വഭാവമുളള സിനിമയുടെ ട്രെയ്‌ലർ കൂടുതൽ പ്രതീക്ഷ നൽകുന്നതാണ്

MediaOne Logo

Web Desk

  • Updated:

    2022-11-15 13:56:04.0

Published:

15 Nov 2022 1:52 PM GMT

പശുവല്ല സാറേ.. പോത്താണ്, ഗ്രാസ് ഫെഡ്; ചിരിപ്പിക്കാൻ 1744 വൈറ്റ് ആൾട്ടോ, ട്രെയിലർ പുറത്ത്
X

'തിങ്കളാഴ്ച നിശ്ചയം' എന്ന ചിത്രത്തിന് ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണ് '1744 വൈറ്റ് ആൾട്ടോ'. ഷറഫുദ്ദീൻ നായകനാവുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ഹെഗ്‌ഡെയുടെ മുൻ ചിത്രം പോലെ തന്നെ കോമഡിയുടെ ട്രാക്ക് തന്നെയാണ് വൈറ്റ് ആൾട്ടോയുടേതെന്നാണ് ട്രൈലർ നൽകുന്ന സൂചന. ഡാർക്ക് കോമഡി, ക്രൈം-കോമഡി ത്രില്ലർ സ്വഭാവമുളള സിനിമയുടെ ട്രെയ്‌ലർ കൂടുതൽ പ്രതീക്ഷ നൽകുന്നതാണ്.

മലയാളികൾ ഇതുവരെ കണ്ടുപരിചയിക്കാത്ത കഥാപാത്രങ്ങളിലൂടെയും കഥാസന്ദർഭങ്ങളിലൂടെയും പോകുന്ന സിനിമയായിരിക്കും ഇതെന്നാണ് അണിയറക്കാര്‍ നല്‍കുന്ന ഉറപ്പ്. ഷറഫുദ്ദീൻ, വിൻസി അലോഷ്യസ്, രാജേഷ് മാധവൻ, ആനന്ദ മന്മദൻ, നിൽജ കെ ബേബി, അരുൺ കുര്യൻ തുടങ്ങി തിങ്കളാഴ്ച നിശ്ചയത്തിലെ താരങ്ങളും അണിനിരക്കുന്ന സിനിമയുടെ കഥ സഞ്ചരിക്കുന്നത് . വെള്ള നിറത്തിലുള്ള ഒരു ആള്‍ട്ടോ കാറിനെ ചുറ്റിപ്പറ്റിയാണ്. വിജയൻ എന്ന സാധാരണക്കാരന്റേതാണ് ആ കാര്‍. ഈ കാര്‍ രണ്ട് കള്ളന്മാരുടെ കയ്യിൽച്ചെന്ന് പെടുന്നതും അതേത്തുടർന്ന് ഉണ്ടാകുന്ന ആശയകുഴപ്പങ്ങളുമാണ് ചിത്രത്തെ നയിക്കുന്നത്

പൊലീസ് ഉദ്യോഗസ്ഥനായാണ് ഷറഫുദ്ദീൻ എത്തുന്നത്. നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്മദൻ, സജിൻ ചെറുകയിൽ, ആർജെ നിൽജ, രഞ്ജി കാങ്കോൽ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീരാജ് രവീന്ദ്രൻ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഹരിലാൽ കെ രാജീവ്. സെന്ന ഹെഗ്ഡെ, അർജുൻ ബി, ശ്രീരാജ് രവീന്ദ്രൻ എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്ന

TAGS :

Next Story