Quantcast

'600 കോടി രൂപയാണ് നശിപ്പിച്ചത്, എന്നിട്ടും അവന്‍ സ്റ്റാറാണ് പോലും, എങ്ങനെയാണെന്ന് മനസിലാവുന്നില്ല' ; അക്ഷയ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി കെ.ആർ.കെ

MediaOne Logo

Web Desk

  • Updated:

    2023-06-29 08:18:33.0

Published:

29 Jun 2023 1:12 PM IST

600 കോടി രൂപയാണ് നശിപ്പിച്ചത്, എന്നിട്ടും അവന്‍ സ്റ്റാറാണ് പോലും, എങ്ങനെയാണെന്ന് മനസിലാവുന്നില്ല ; അക്ഷയ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി കെ.ആർ.കെ
X

ബോളിവുഡ് താരം അക്ഷയ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി വിവാദ നിരൂപകനും നടനുമായ കെ.ആർ.കെ. സിനിമകൾ പരാജയപ്പെടുത്തി നിർമ്മാതാക്കൾക്ക് 600 കോടി നഷ്ടമുണ്ടാക്കിയിട്ടും ഇപ്പോഴും താരമായി അക്ഷയ് കുമാർ നിലനിൽക്കുന്നത് എങ്ങനെയാണെന്ന് മനസിലാവുന്നില്ലെന്നായിരുന്നു കെ.ആർ.കെയുടെ പരിഹാസം.

അക്ഷയ് കുമാറിന്റെ അവസാനമിറങ്ങിയ അഞ്ച് സിനിമകളും നിർമ്മാതാക്കൾക്ക് നഷ്ടമായിരുന്നെന്നും കെ.ആർ.കെ ട്വീറ്റ് ചെയ്തു. ''അക്ഷയ്കുമാറിന്റെ അവസാന 5 ചിത്രങ്ങളിൽ നിർമ്മാതാക്കൾക്ക് നഷ്ടം! സെൽഫി - 100 കോടി നഷ്ടം. രാമസേതു 150 കോടി നഷ്ടം. രക്ഷാബന്ധൻ 100 കോടി നഷ്ടം. പൃഥ്വിരാജ് - 150 കോടി നഷ്ടം. ബച്ചൻപാണ്ഡ 100 കോടി നഷ്ടം. ആകെ 600 കോടി നഷ്ടം. എന്നാൽ അദ്ദേഹം ഇപ്പോഴും ഒരു താരമാണ്. എങ്ങനെ, എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല'' - എന്നായിരുന്നു കെ.ആർ.കെയുടെ ട്വീറ്റ്.

അതേസമയം ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സൂപ്പർ താരങ്ങളിൽ ഒരാളാണ് അക്ഷയ് കുമാർ.ഒരു ചിത്രത്തിന് 100-150 കോടി രൂപ വരെ അദ്ദേഹം പ്രതിഫലം വാങ്ങുന്നതായിട്ടാണ് റിപ്പോർട്ടുകൾ പറയുന്നത്.

അതേസമയം കെ.ആർ.കെയുടെ ആരോപണങ്ങളോട് നിർമാതാക്കളോ താരമോ പ്രതികരിച്ചിട്ടില്ല. ബഡേ മിയാൻ ചോട്ടെ മിയാൻ, ജോളി എൽ.എൽ.ബി, ഹേരാ ഫെരി 3 , ഒഎംജി 2 എന്നിവയാണ് അക്ഷയ്കുമാറിന്റെതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.

ഇതിൽ ബഡേ മിയാൻ ചോട്ടെ മിയാൻ എന്ന ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജാണ് വില്ലനായി എത്തുന്നത്. കബീർ എന്ന കഥാപാത്രമായിട്ടാണ് താരം സിനിമയിൽ എത്തുന്നത്. 1998ൽ പുറത്തിറങ്ങിയ അമിതാഭ് ബച്ചൻ, ഗോവിന്ദ ടീമിന്റെ ഹിറ്റ് ചിത്രം ബഡേ മിയാൻ ചോട്ടെ മിയാന്റെ തുടർച്ചയായി ആക്ഷൻ ഗണത്തിലാണ് പുതിയ ചിത്രം വരുന്നത്.

അന്ന് ഡേവിഡ് ധവാനാണ് ചിത്രം സംവിധാനം ചെയ്തിരുന്നത്. ഇപ്പോൾ പുറത്തിറങ്ങുന്ന ഫീച്ചർ ചിത്രം അലി അബ്ബാസ് സഫറാണ് സംവിധാനം ചെയ്യുക. ടൈഗർ സിന്ദാഹേ, ഭാരത് എന്നീ ചിത്രങ്ങളും താണ്ഡവ് വെബ്സീരിസും ഇദ്ദേഹം സംവിധാനം ചെയ്തതാണ്.

.2017ൽ പുറത്തിറങ്ങിയ നാം ഷബാനയാണ് പൃഥ്വിരാജ് ഏറ്റവും ഒടുവിൽ അഭിനയിച്ച ഹിന്ദി ചിത്രം. വഷു ബഗാനി, ദീപ്ശിഖ ദേശ്മുഖ്, ജാക്കി ബഗാനി, ഹിമാൻഷു കിഷൻ മെഹ്റ, സഫർ എന്നിവരാണ് ചിത്രം നിർമിച്ചിരുന്നത്. ബഡേ മിയാൻ ചോട്ടെ മിയാൻ നിർമിക്കുന്നത് ജാക്കി ബഗാനിയാണ്.

Next Story