Quantcast

ഒരു വെറൈറ്റി മൂവി; കിഷ്കിന്ധാ കാണ്ഡത്തെ പ്രശംസിച്ച് മന്ത്രി മുഹമ്മദ്‌ റിയാസ്

MediaOne Logo

Web Desk

  • Published:

    20 Sept 2024 6:26 PM IST

kishkinda kandam
X

മലയാള സിനിമയ്ക്ക് പുത്തന്‍ ഉണര്‍വായി മികച്ച അഭിപ്രായങ്ങളുമായി വിജയിച്ച് ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത 'കിഷ്കിന്ധാ കാണ്ഡം'. ആസിഫ് അലി, അപർണാ ബാലമുരളി എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രം ഓണം റിലീസായാണ് തിയേറ്ററുകളിലെത്തിയത്. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമിച്ച ചിത്രം സമീപകാലത്തെ ഏറ്റവും മികച്ച ത്രില്ലര്‍ ആണെന്നാണ്‌ പരക്കെയുള്ള പ്രേക്ഷകാഭിപ്രായം. സിനിമാ-സാംസ്കാരിക മേഖലയിലെ പല പ്രമുഖരും ചിത്രത്തെ അഭിനന്ദിച്ച് മുന്നോട്ടുവന്നിരുന്നു. ഇപ്പോഴിതാ മന്ത്രി മുഹമ്മദ്‌ റിയാസ് കിഷ്കിന്ധാ കാണ്ഡത്തെ പ്രകീര്‍ത്തിച്ച് മുന്നോട്ടു വന്നിരിക്കുന്നു. തിരുവനന്തപുരം ലുലു മാളിലെ പിവിആറില്‍ ചിത്രം കണ്ട ശേഷമാണ് മന്ത്രി മാധ്യമങ്ങളോട് ചിത്രത്തെപ്പറ്റി സംസാരിച്ചത്.

"തുടക്കം മുതല്‍ അവസാനം വരെ സസ്പെന്‍സ് നിലനിര്‍ത്തിയിട്ടുണ്ട്. നല്ല അഭിനയം, നല്ല സംവിധാനം, കഥ, തിരക്കഥ ഒക്കെ നന്നായിട്ടുണ്ട്. ഒരു വെറൈറ്റി മൂവി. ആസിഫ് അലിയും വിജയരാഘവനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്. എല്ലാവരും നന്നായിട്ടുണ്ട്. ഒന്നിനൊന്നു മെച്ചം" എന്ന് മന്ത്രി അഭിപ്രായപ്പെട്ടു.


കിഷ്കിന്ധാ കാണ്ഡത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ചിരിക്കുന്നത് ബാഹുൽ രമേഷ് ആണ്. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് വിജയരാഘവൻ, ജഗദീഷ്, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ്‌ തുടങ്ങിയവരാണ്.

ചിത്രസംയോജനം: സൂരജ് ഇ എസ്, സംഗീതം: മുജീബ് മജീദ്‌, വിതരണം: എന്റെർറ്റൈൻമെന്റ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റഷീദ് അഹമ്മദ്, പ്രോജക്റ്റ് ഡിസൈൻ: കാക്ക സ്റ്റോറീസ്, പ്രൊഡക്ഷൻ കൺട്രോളർ: രാജേഷ് മേനോൻ, സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ, ഓഡിയോഗ്രഫി: രെൻജു രാജ് മാത്യു, ഡിജിറ്റൽ മാർക്കറ്റിംഗ്: പ്രവീൺ പൂക്കാടൻ, അരുൺ പൂക്കാടൻ (1000 ആരോസ്), പിആർഒ: ആതിര ദിൽജിത്ത്.

TAGS :

Next Story