ഫുട്‌ബോൾ ആവേശത്തിനൊപ്പം 'ആനപ്പറമ്പിലെ വേൾഡ് കപ്പ്'; ആന്റണി വർ​ഗീസ് ചിത്രത്തിലെ പാട്ടെത്തി

നവംബർ 25 മുതൽ ചിത്രം തിയറ്ററിലെത്തും

MediaOne Logo

Web Desk

  • Updated:

    2022-11-20 12:35:33.0

Published:

20 Nov 2022 12:29 PM GMT

ഫുട്‌ബോൾ ആവേശത്തിനൊപ്പം ആനപ്പറമ്പിലെ വേൾഡ് കപ്പ്; ആന്റണി വർ​ഗീസ് ചിത്രത്തിലെ പാട്ടെത്തി
X

ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ നിഖിൽ പ്രേംരാജ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ആനപ്പറമ്പിലെ വേൾഡ് കപ്പ്. ചിത്രത്തിലെ പാട്ട് അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ലോകമെമ്പാടും വേൾഡ് കപ്പ് ആവേശത്തിലമരുമ്പോൾ ഫുട്‌ബോൾ പശ്ചാത്തലത്തിലാണ് പാട്ടൊരുക്കിയിരിക്കുന്നത്.

ജേക്‌സ് ബിജോയ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് എംജി ശ്രീകുമാറും ശ്രീഹരിയും ചേർന്നാണ്. മനു മഞ്ജിത്തിന്റേതാണ് വരികൾ.

ഫാന്റസി സ്‌പോർട്‌സ് ഡ്രാമ ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫുട്‌ബോൾ വേൾഡ്കപ്പിനെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുന്ന ത്തരകേരളത്തിലെ ഒരു ഗ്രാമമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.

നവംബർ നാലിന് തിയറ്ററിൽ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീടിത് മാറ്റുക ആയിരുന്നു. നവംബർ 25 മുതൽ ചിത്രം തിയറ്ററിലെത്തും. ടി ജി രവി, ബാലു വര്‍ഗീസ്, ലുക്മാന്‍, ഐ എം വിജയന്‍, ആദില്‍ ഇബ്രാഹിം, നിഷാന്ത് സാഗര്‍, ജോപോള്‍ അഞ്ചേരി, ആസിഫ് സഹീര്‍, അര്‍ച്ചന വാസുദേവ്, ജെയ്‍സ് ജോസ്, ദിനേശ് മോഹന്‍, ഡാനിഷ്, അമല്‍, ബാസിത്ത്, ശിവപ്രസാദ്, റിത്വിക്, കാശിനാഥ്, ഇമ്മാനുവല്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അച്ചാപ്പു മൂവി മാജിക്, മാസ് മേഡിയ പ്രൊഡക്ഷന്‍ എന്നീ ബാനറുകളില്‍ ഫൈസല്‍ ലത്തീഫ്, സ്റ്റാന്‍ലി സി എസ് എന്നിവരാണ് നിര്‍മ്മാണം. സഹ നിര്‍മ്മാണം ഷോണി സ്റ്റിജോ സെബാസ്റ്റ്യന്‍, ഛായാഗ്രഹണം ഫായിസ് സിദ്ദിഖ്, സംഗീതവും പശ്ചാത്തല സംഗീതവും ജേക്സ് ബിജോയ്, എഡിറ്റിംഗ് നൗഫല്‍ അബ്‍ദുള്ള, ജിത്ത് ജോഷി, പ്രൊഡക്ഷന്‍ ഡിസൈനര്‍ ബാദുഷ, പ്രൊജക്റ്റ് കോഡിനേറ്റര്‍ അനൂട്ടന്‍ വര്‍ഗീസ്, അഡീഷണല്‍ സോംഗ് ഹിഷാം അബ്ദുള്‍ വഹാബ്, സൌണ്ട് ഡിസൈന്‍ ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ഥന്‍, സൌണ്ട് മിക്സ് വിഷ്ണു സുജാതന്‍, ഡിഐ കളറിസ്റ്റ് ശ്രിക് വാര്യര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് ജിത്തു പയ്യന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രേംനാഥ്.


TAGS :

Next Story