Quantcast

തരംഗമാവാൻ 'തുനിവ്'; കേരളത്തിലെത്തുന്നത് 250 സ്‌ക്രീനിൽ, വിതരണം ഗോകുലം മൂവീസ്

അജിത്-എച്ച് വിനോദ് കൂട്ടുകെട്ടിൽ കോളിവുഡിൽ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് തുനിവ്

MediaOne Logo

Web Desk

  • Updated:

    2022-12-13 15:33:58.0

Published:

13 Dec 2022 3:32 PM GMT

തരംഗമാവാൻ തുനിവ്; കേരളത്തിലെത്തുന്നത് 250 സ്‌ക്രീനിൽ, വിതരണം ഗോകുലം മൂവീസ്
X

അജിത്തിന്റെ ആരാധകർ തങ്ങളുടെ പ്രിയ താരത്തിന്റെ ചിത്രം തുനിവിനായി വലിയ കാത്തിരിപ്പിലാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും വ്യാപക റിലീസിനാണ് തയ്യാറെടുത്തിരിക്കുന്നത്. പൊങ്കൽ റിലീസായി എത്തുന്ന ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഗോകുലം മൂവീസാണ്. 250 സ്‌ക്രീനുകളിലാണ് അജിത്ത് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുകയെന്നാണ് റിപ്പോർട്ട്.

ദിവസങ്ങൾക്ക് മുമ്പ് പുറത്തുവന്ന ചിത്രത്തിലെ ഗാനം ട്രൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. ഗാനത്തിൽ അജിത്തിന്റെയും മഞ്ജു വാര്യരുടെയും നൃത്ത രംഗവും ചിത്രത്തിന്റെ പ്രതീക്ഷക വർദ്ധിപ്പിക്കുന്നതാണ്. നിരവ് ഷായാണ് ചിത്രത്തിന്റെ ചായാഗ്രാഹണം.

അജിത്-എച്ച് വിനോദ് കൂട്ടുകെട്ടിൽ കോളിവുഡിൽ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് തുനിവ്. നേരത്തെ ഇരുവരും ചേർന്ന് വലിമൈ, ബോളിവുഡ് ചിത്രം പിങ്കിന്റെ റീമേക്കായ നേർക്കൊണ്ട പാർവൈ എന്നീ ഹിറ്റുകൾ സമ്മാനിച്ചിരുന്നു. സീ സ്റ്റുഡിയോസും ബോണി കപൂറിന്റെ ബെയ് വ്യൂ പ്രോജക്ടും ചേർന്നാണ് ചിത്രം നിർമിക്കുന്നത്

'തുനിവി'ന്റെ ഓടിടി പാർട്ണറെയും ഇതിനകം തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. നെറ്റ്ഫ്‌ലിക്‌സിലാണ് ചിത്രം സ്ട്രീം ചെയ്യുക. 'തുനിവി'നു ശേഷം വിഘ്‌നേശ് ശിവന്റെ സംവിധാനത്തിലാണ് അജിത് നായകനാകുക.

TAGS :

Next Story