Quantcast

നാനിക്കൊപ്പം കിടിലൻ നൃത്തച്ചുവടുമായി നസ്രിയ; അണ്ടേ സുന്ദരാനികിയുടെ പ്രമോ ഗാനം പുറത്ത്

ചിത്രത്തിലെ മൂന്നാമത്തെ പാട്ടാണ് സരിഗമ തെലുങ്ക് ചാനലിലൂടെ പുറത്തുവിട്ടിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-06-06 14:12:23.0

Published:

6 Jun 2022 1:58 PM GMT

നാനിക്കൊപ്പം കിടിലൻ നൃത്തച്ചുവടുമായി നസ്രിയ; അണ്ടേ സുന്ദരാനികിയുടെ പ്രമോ ഗാനം പുറത്ത്
X

മലയാളികളുടെ ഇഷ്ടതാരം നസ്രിയയും നാനിയും ഒന്നിച്ചെത്തുന്ന തെലുങ്ക് ചിത്രം 'അണ്ടേ സുന്ദരാനികി'യുടെ പ്രമോ ഗാനം പുറത്ത്. ചിത്രത്തിലെ മൂന്നാമത്തെ പാട്ടാണ് സരിഗമ തെലുങ്ക് ചാനലിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

തെലുങ്ക് ടിപ്പിക്കൽ സ്‌റ്റൈലിലൊരുക്കിയ പാട്ടിൽ ഗംഭീര നൃത്തച്ചുവടുകളുമായാണ് നസ്രിയയും നാനിയും എത്തുന്നത്. ഹിന്ദു, ക്രിസ്ത്യൻ മിശ്രവിവാഹത്തിന്റെ ഒരുക്കങ്ങളും ഗാനരംഗത്ത് കാണാവുന്നതാണ്. മിശ്രവിവാഹമാണ് ചിത്രത്തിന്റെ പ്രമേയം. മലയാളത്തിലും തമിഴിലുമെത്തുന്ന ചിത്രത്തിന്റെ മലയാളം പേര് ആഹാ സുന്ദരാ എന്നാണ്. നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് അണ്ടേ സുന്ദരാനികി.

വിവേക് ആത്രേയയാണ് ചിത്രം സംവിധാനം ചെയുന്നത്. സുന്ദർ എന്ന ബ്രാഹ്മണ യുവാവിനെയാണ് നാനി അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന് കുടുംബത്തിൽ നിന്ന് ധാരാളം സ്‌നേഹവാത്സല്യങ്ങൾ ലഭിക്കുന്നു. എന്നാൽ ജ്യോതിഷികളുടെ ഉപദേശങ്ങൾ പാലിച്ച് പല കാര്യങ്ങളും ഒഴിവാക്കേണ്ട സുന്ദറിന് കുടുംബത്തിന്റെ അതിരുവിട്ട കരുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ക്രിസ്ത്യാനി ആയ ലീല തോമസിനെ തന്റെ സോൾമേറ്റ് ആയി സുന്ദർ കാണുന്നു. നദിയ മൊയ്തു, ഹർഷവർധൻ, രാഹുൽ രാമകൃഷ്ണ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നികേത് ബൊമ്മിയാണ് . എഡിറ്റിംഗ് രവിതേജ ഗിരിജലയാണ്. വിവേക് സാഗറിന്റെ സംഗീതവും ടീസറിന്റെ ഹൈലൈറ്റാണ്.


TAGS :

Next Story