അനുപം ഖേറും, അനുപമ പരമേശ്വരനും; 'കാർത്തികേയ2' ഓഗസ്റ്റ് 13ന്

നിഖിൽ-ചന്ദു മുണ്ടേടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കാർത്തികേയയുടെ രണ്ടാം ഭാഗമാണ് ചിത്രം

MediaOne Logo

Web Desk

  • Updated:

    2022-08-03 16:20:14.0

Published:

3 Aug 2022 4:17 PM GMT

അനുപം ഖേറും, അനുപമ പരമേശ്വരനും; കാർത്തികേയ2 ഓഗസ്റ്റ് 13ന്
X

അനുപം ഖേറിനും നിഖിലിനുമൊപ്പം അനുപമ പരമേശ്വരൻ എത്തുന്ന ചിത്രമാണ് കാർത്തികേയ 2. നിഖിൽ-ചന്ദു മുണ്ടേടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കാർത്തികേയയുടെ രണ്ടാം ഭാഗമാണ് ചിത്രം. ചിത്രത്തിന്റെ ഹാഷ്ടാഗ് ചടങ്ങിൽ കേന്ദ്ര കഥാപാത്രം അനുപം ഖേറും എത്തി. നായകൻ നിഖിലും നിർമാതാവ് അഭിഷേകും ഒപ്പമുണ്ടായിരുന്നു. #KrishnaIsTruth എന്നതാണ് ഹാഷ്ടാഗ്. സിനിമയുടെ മുദ്രാവാക്യവും അത് തന്നെയാണ്. ചിത്രം ഓഗസ്റ്റ് 13ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും.

മലയാളി താരം അനുപമ മുഗ്ദാ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന കാർത്തികേയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഖിൽ സിദ്ധാർഥ് ആണ്. ധനവന്ത്രി എന്ന കഥാപാത്രമായാണ് അനുപം ഖേർ എത്തുന്നത്. പീപ്പിൾസ് മീഡിയ ഫാക്ടറിയും അഭിഷേക് അഗർവാൾ ആർട്ട് ബാനറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ശ്രീനിവാസ റെഡ്ഡി, പ്രവീൺ, ആദിത്യ മീനൻ, തുളസി, സത്യ, വിവ ഹർഷ, വെങ്കട്ട് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സംവിധായകന് ചന്തു മുണ്ടേടി തന്നെയാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. സംഗീതം: കാലഭൈരവ ഛായാഗ്രാഹകൻ: കാർത്തിക് ഘട്ടമനേനി, കലാസംവിധാനം: സാഹി സുരേഷ്, പിആർഒ: ആതിര ദിൽജിത്

TAGS :

Next Story