Quantcast

'എല്ലാ ചോദ്യങ്ങൾക്കും ഒരു ഉത്തരമുണ്ട്': ഉത്തരം തേടിയിറങ്ങി അപർണ ബാലമുരളി.. നിഗൂഢത നിറഞ്ഞ ടീസർ

പൊലീസുകാരിലൂടെ പറഞ്ഞു പോകുന്ന കുറ്റകൃത്യത്തിന്റെ കഥയാണിതെന്ന് സൂചിപ്പിക്കുന്നതാണ് ടീസർ

MediaOne Logo

Web Desk

  • Updated:

    2022-08-20 15:20:19.0

Published:

20 Aug 2022 3:15 PM GMT

എല്ലാ ചോദ്യങ്ങൾക്കും ഒരു ഉത്തരമുണ്ട്: ഉത്തരം തേടിയിറങ്ങി അപർണ ബാലമുരളി.. നിഗൂഢത നിറഞ്ഞ ടീസർ
X

സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഇനി ഉത്തരം' എന്ന സിനിമയുടെ ടീസർ പുറത്ത്. 'എല്ലാ ചോദ്യങ്ങൾക്കും ഒരു ഉത്തരമുണ്ട് ' എന്നതാണ് 'ഇനി ഉത്തരം' എന്ന ചിത്രത്തിന്റെ ടാഗ് ലൈൻ. പൊലീസുകാരിലൂടെ പറഞ്ഞു പോകുന്ന കുറ്റകൃത്യത്തിന്റെ കഥയാണിതെന്ന് സൂചിപ്പിക്കുന്നതാണ് ടീസർ. ഒരു കേസിന്റെ ചുരുൾ അഴിക്കുന്നെന്ന് വ്യക്തം.

അപർണ്ണ ബാലമുരളി, കലാഭവൻ ഷാജോൺ, ചന്തു നാഥ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. കൂടാതെ ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

എ ആൻഡ് വി എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രഞ്ജിത് ഉണ്ണി തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രത്തിൽ രവിചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു.

എഡിറ്റർ-ജിതിൻ ഡി കെ പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകർ, വിനോഷ് കൈമൾ കല-അരുൺ മോഹനൻ മേക്കപ്പ്-ജിതേഷ് പൊയ്യ വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ സ്റ്റിൽസ്-ജെഫിൻ ബിജോയ് പരസ്യകല-ജോസ് ഡോമനിക് ചീഫ് അസോസിയേറ്റ് ഡയറക്ടർ-ദീപക് നാരായൺ പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിംങ്-H20 സ്പെൽ,പി-ആർ- ഒ-എ എസ് ദിനേശ്, ആതിര ദിൽജിത് തുടങ്ങിയവരും നിർവഹിച്ചു.

TAGS :

Next Story