Quantcast

ബെസ്റ്റ് ട്വിസ്റ്റും ക്ലൈമാക്സും ; "ബെസ്റ്റി" പ്രദർശനം തുടരുന്നു

തെറ്റിദ്ധാരണകളുടെ പുറത്ത് ഡിവോഴ്സ് ചെയ്യപ്പെട്ട ദമ്പതിമാർക്ക് ഇടയിലേക്ക് സഹായത്തിനായി സുഹൃത്ത് കടന്നുവരുന്നതാണ് ചിത്രത്തിന്റെ പ്രമേയം

MediaOne Logo

Web Desk

  • Published:

    28 Jan 2025 11:00 AM IST

besty movie
X

അഷ്‌കർ സൗദാൻ, ഷഹീൻ സിദ്ധിക്ക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനു സമദ് സംവിധാനം ചെയ്ത 'ബെസ്റ്റി' മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമിച്ച ബെസ്റ്റി ജനുവരി 24 നാണ് തിയേറ്ററുകളിലെത്തിയത്. തെറ്റിദ്ധാരണകളുടെ പുറത്ത് ഡിവോഴ്സ് ചെയ്യപ്പെട്ട ദമ്പതിമാർക്ക് ഇടയിലേക്ക് സഹായത്തിനായി ഒരു സുഹൃത്ത് കടന്ന് വരുന്നതും, അതിനെ തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ബെസ്റ്റി എന്ന ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിൽ വിവാഹ ബന്ധം വേർപ്പെടുത്താൻ കാരണമാകുന്ന സംഭവം തന്നെ പുതുമയുള്ളതാണ്. കടന്നുവരുന്ന ആളും അയാളുടെ ലക്ഷ്യവും വ്യത്യസ്തമാണ്. നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നുവരുന്നു എന്നാണ് ബെസ്റ്റി എന്ന ചിത്രത്തിൻ്റെ പരസ്യവാചകം. നർമത്തിന്റെ രസച്ചരട് മുറിയാതെ ആക്ഷനും ത്രില്ലറും ഒത്തുചേർത്ത് ട്രാക്കിൽ കഥ കൊണ്ടുപോകുന്നതാണ് ബെസ്റ്റി എന്ന സിനിമ പ്രേക്ഷകർക്ക് രസകരമാക്കുന്നത്. ഒരു യൂത്ത് -ഫാമിലി എന്റർടെയ്നർ എന്ന നിലയിൽ "ബെസ്റ്റി" നല്ലൊരു താരനിരയെ അണിനിരത്തി കൃത്യമായ പ്രാധാന്യം നൽകി തീർത്തും ഒരു എന്റർടെയ്നർ ഫോർമുല സൃഷ്ടിക്കുന്നുണ്ട്. ചിത്രത്തിന്റെ ട്വിസ്റ്റുകൾക്കും ക്ലൈമാക്സിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

അഷ്‌കർ സൗദാൻ, ഷഹീൻ സിദ്ധിക്ക്, സാക്ഷി അഗർവാൾ എന്നിവർ സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ സുരേഷ് കൃഷ്ണ, സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി, അബുസലിം, ഉണ്ണിരാജ നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സുന്ദര പാണ്ട്യൻ, കലാഭവൻ റഹ്മാൻ, അംബി നീനാസം, എം എ നിഷാദ്, തിരു, ശ്രവണ, സോനാനായർ, മെറിന മൈക്കിൾ, അംബിക മോഹൻ, ക്രിസ്റ്റി ബിന്നെറ്റ്, ശ്രീയ നാഥ്, മനോഹരിയമ്മ, അന്ന ചാക്കോ പ്രതിഭ പ്രതാപ്ചന്ദ്രൻ, ദീപ, സന്ധ്യമനോജ്‌ തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: ജിജു സണ്ണി, ചിത്രസംയോജനം: ജോൺ കുട്ടി, പ്രൊഡക്ഷൻ ഇൻ ചാർജ്: റിനി അനിൽകുമാർ, ഒറിജിനൽ സ്കോർ: ഔസേപ്പച്ചൻ, സൗണ്ട് ഡിസൈൻ: എംആർ രാജാകൃഷ്ണൻ, ഗാനരചന: ഷിബു ചക്രവർത്തി, ജലീൽ കെ. ബാവ, ഒഎം കരുവാരക്കുണ്ട്, ശുഭം ശുക്ല, സംഗീതം: ഔസേപ്പച്ചൻ, അൻവർ അമൻ, മൊഹ്‌സിൻ കുരിക്കൾ, അഷറഫ് മഞ്ചേരി, ചേതൻ, പ്രൊഡക്ഷൻ കൺട്രോളർ: എസ്. മുരുകൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്: സെന്തിൽ പൂജപ്പുര, പ്രൊഡക്ഷൻ മാനേജർ: കുര്യൻജോസഫ്, കലാസംവിധാനം: ദേവൻകൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം: ബ്യൂസിബേബി ജോൺ, മേക്കപ്പ്: റഹിംകൊടുങ്ങല്ലൂർ, സ്റ്റിൽസ്: അജി മസ്കറ്റ്, ആക്ഷൻ: ഫിനിക്സ്പ്രഭു, ചീഫ് അസോസിയറ്റ് ഡയറക്ടർ: തുഫൈൽ പൊന്നാനി, അസോസിയറ്റ് ഡയറക്ടർ: തൻവീർ നസീർ, സഹ സംവിധാനം: റെന്നി, സമീർ ഉസ്മാൻ, ഗ്രാംഷി, സാലി വി എം, സാജൻ മധു, കൊറിയോഗ്രാഫി: രാകേഷ് മാസ്റ്റർ, സഹീർ അബ്ബാസ്, മിഥുൻ ഭദ്ര. വിതരണം: ബെൻസി റിലീസ്.

TAGS :

Next Story