'ബിലാലോ' 'ടര്‍ബോ ജോസോ'? ടീസർ പുറത്തിറക്കി മമ്മൂട്ടി കമ്പനി
'അധികം നീളില്ല' എന്ന അടിക്കുറിപ്പോടെയാണ് ടീസർ

തിരുവനന്തപുരം: അമൽ നീരദ്- മമ്മൂട്ടി ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗം ഉടൻ ഉണ്ടാകുമെന്ന് സൂചന. അനൗൺസ്‌മെന്റ് ടീസർ മമ്മൂട്ടി കമ്പനി പുറത്തിറക്കി. 'അധികം നീളില്ല' എന്ന അടിക്കുറിപ്പോടെയാണ് ടീസർ. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാൽ 2021ൽ പ്രഖ്യാപിച്ചെങ്കിലും സിനിമയെ കുറിച്ചുള്ള അപ്‌ഡേറ്റുകൾ ഉണ്ടായിരുന്നില്ല.
എന്നാൽ ഇത് മമ്മൂട്ടി കമ്പനി തന്നെ നിര്‍മ്മിച്ച ടര്‍ബോയുടെ പ്രൊമോ ആവശ്യത്തിനായി ഷൂട്ട് ചെയ്ത വീഡിയോ ആണ് ഇതെന്നാണ് ആരാധകരില്‍ ഒരു വിഭാഗം വിലയിരുത്തുന്നത്. ഒപ്പം മമ്മൂട്ടിയുടെ ഏത് അപ്ഡേറ്റ് വന്നാലും വരാറുള്ള കമന്‍റ് പോലെ ബിഗ് ബിയിലെ ബിലാല്‍ ജോണ്‍ കുശിശിങ്കല്‍ ആയിരിക്കാം ഇതെന്നും കമന്‍റുകളുണ്ട്.
Next Story
Adjust Story Font
16

