Quantcast

മികച്ചത് 'നന്‍പകലും' 'കാതലും'; ശ്രദ്ധേയമായി ബിഹാർ സ്വദേശിയുടെ മലയാള സിനിമാ റാങ്കിങ്

മലയാള സിനിമാ പ്രേമിയായ സൗരഭ് കുമാർ ഷാഹി ഡല്‍ഹിയില്‍ മാധ്യമപ്രവർത്തകനാണ്

MediaOne Logo

Web Desk

  • Updated:

    2023-12-31 16:10:37.0

Published:

31 Dec 2023 9:35 PM IST

മികച്ചത് നന്‍പകലും കാതലും; ശ്രദ്ധേയമായി ബിഹാർ സ്വദേശിയുടെ മലയാള സിനിമാ റാങ്കിങ്
X

മലയാളം സിനിമക്ക് അത്ര നല്ല വർഷമായിരുന്നില്ല 2023. 220 ല്‍പരം ചിത്രങ്ങളിറങ്ങിയതില്‍ 14 എണ്ണം മാത്രമാണ് പ്രൊഡ്യൂസർക്ക് ലാഭമുണ്ടാക്കികൊടുത്തത്. പുറത്തുവരുന്ന റിപ്പോർട്ടുകള്‍ പ്രകാരം 700 കോടിയുടെ നഷ്ടമാണ് 2023 ല്‍ ഉണ്ടായത്. വർഷാവസാനം ആ വർഷം കണ്ട സിനിമയില്‍ നിന്ന് ഇഷ്ട സിനിമകളുടെ ലിസ്റ്റ് പലരും പറയാറുണ്ട്. കഥ, മേക്കിങ്, താരങ്ങളുടെ അസാധ്യ പ്രകടനം എന്നിവ കൊണ്ടൊക്കെ മനസ്സില്‍ കയറിയ ചിത്രങ്ങളായിരിക്കും ഇഷ്ടലിസ്റ്റില്‍ ഇടംപിടിക്കുക. ഇപ്പോഴിതാ അങ്ങനെയൊരു കൌതുക ലിസ്റ്റാണ് ശ്രദ്ധനേടുന്നത്. മലയാള സിനിമാ പ്രേമിയും ബിഹാർ സ്വദേശിയും മാധ്യമപ്രവർത്തകനുമായ സൗരഭ് കുമാർ ഷാഹിയാണ് തന്‍റെ ഇഷ്ട മലയാള സിനിമകള്‍ ഏതൊക്കെയാണെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

തനിക്ക് ഏറ്റവും മികച്ചതായി തോന്നിയ 12 മലയാള സിനിമകളുടെ പട്ടികയാണ് ഷാഹി പങ്കുവെച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍‌ റേറ്റിങ് കൊടുത്തിരിക്കുന്നത് മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിനാണ്. പട്ടികയില്‍ ആദ്യം നന്‍പകലാണ്. രണ്ടാമതും മമ്മൂട്ടി ചിത്രം തന്നെയാണ്. ജിയോബേബി സംവിധാനം ചെയ്തത കാതല്‍. മൂന്നാമത് ജോജു ജോർജിന്‍റെ ഇരട്ടയാണ്. വലിയ ഹിറ്റായി മാറിയ 2018, രോമാഞ്ചം, ആർഡിഎക്സ് എന്നീ ചിത്രങ്ങള്‍ ഓവർ ഹൈപ്പ് നല്‍കിയതാണെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. തന്‍റെ ഇഷ്ട തമിഴ് ചിത്രങ്ങളും ഷാഹി പങ്കുവെച്ചിട്ടുണ്ട്

1. നന്‍പകല്‍ നേരത്ത് മയക്കം

2. കാതല്‍

3. ഇരട്ട

4. തുറമുഖം

5. ഫാലിമി

6. പുരുഷപ്രേതം

7. ഇല വീഴാ പൂഞ്ചിറ

8. കണ്ണൂർ സ്ക്വാഡ്

9. പ്രണയ വിലാസം

10.കഠിന കഠോരമീ അണ്ഡകഠാഹം

11. സൌദി വെള്ളക്ക

12. തൃശങ്കു


TAGS :

Next Story