ഫാമിലി-ജെൻസി തരംഗമായി ബ്രോമാൻസ്; മികച്ച കളക്ഷനുമായി മുന്നേറുന്നു
മാത്യൂ തോമസ്, അർജുൻ അശോകൻ, സംഗീത് പ്രതാപ്, മഹിമ നമ്പ്യാർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

ഒരു ഫുൾ ഫൺ മൂവിക്കു ഈ അടുത്ത കാലത്ത് കിട്ടുന്ന ഏറ്റവും വലിയ വിജയമാണ് ബ്രോമൻസ് നേടിരിക്കുന്നത്.
തിയേറ്ററിലെത്തി മൂന്നാം വാരത്തിലും തിയേറ്ററുകളിലാകെ തരംഗം തീർത്തു കൊണ്ട് മികച്ച കളക്ഷൻ നേട്ടവുമായി മുന്നേറുകയാണ് ബ്രോമൻസ്. യൂത്തൻമാരുടെ മാത്രമല്ല ഫാമിലി പ്രേക്ഷകരുടെയും ഇഷ്ട സിനിമയായി ബ്രോമൻസ് മാറിയിരിക്കുന്നു. ചിരിയും, സസ്പെൻസും, പ്രണയവും സൗഹൃദവും, ആക്ഷനും നിറച്ചെത്തിയ ബ്രോമാൻസ് തിയേറ്ററുകളിൽ വിജയ കുതിപ്പ് തുടരുകയാണ്.
മൂന്നാം ആഴ്ചയിലും മോശമല്ലാത്ത ബുക്കിങ് ചിത്രത്തിന് ലഭിക്കുന്നുണ്ട്. ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി ജോസ് സംവിധാനത്തിൽ യുവനിര അണിനിരക്കുന്ന ബ്രോമാൻസ് സോഷ്യൽ മീഡിയയിലും ക്യാമ്പസുകളിലും ഒരേപോലെ തരംഗം തീർത്തു കൊണ്ടാണ് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനു എത്തിയത്.
മലയാള സിനിമയിലെ യൂത്ത് ഐക്കണുകളായ മാത്യൂ തോമസ്, അർജുൻ അശോകൻ, സംഗീത് പ്രതാപ്, മഹിമ നമ്പ്യാർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിനു പപ്പു, കലാഭവൻ ഷാജോൺ, ശ്യാം മോഹൻ തുടങ്ങിയവും ചിത്രത്തിലെ പ്രധാന വേഷത്തിലെത്തുന്നു.
ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമിക്കുന്നത്. അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
എഡിറ്റിംഗ് - ചമൻ ചാക്കോ, ക്യാമറ - അഖിൽ ജോർജ്, ആർട്ട് - നിമേഷ് എം താനൂർ, മേക്കപ്പ് - റോണേക്സ് സേവ്യർ, കോസ്‌റ്റ്യും - മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമൻ വള്ളിക്കുന്ന്, ചീഫ് അസോസിയേറ്റ് - രജിവൻ അബ്ദുൽ ബഷീർ, ഡിസൈൻ - യെല്ലോ ടൂത്, വിതരണം - സെൻട്രൽ പിക്ചർസ്, പി.ആർ.ഓ - റിൻസി മുംതാസ്, സീതലക്ഷ്മി, ഡിജിറ്റൽ മാർക്കറ്റിങ് - ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്.
Adjust Story Font
16

