''ധനുഷ് അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു''- കരീന കപൂര്‍

ധനുഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹോളിവുഡ് ചിത്രം ഗ്രേമാന്‍റെ റിലീസിന് പിറകെയാണ് കരീനയുടെ പ്രതികരണം

MediaOne Logo

Web Desk

  • Updated:

    2022-08-04 05:44:45.0

Published:

4 Aug 2022 4:41 AM GMT

ധനുഷ് അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു- കരീന കപൂര്‍
X

തമിഴ് സൂപ്പർ താരം ധനുഷിനെ വാനോളം പുകഴ്ത്തി ബോളിവുഡ് താരം കരീന കപൂർ. ധനുഷ് അത്ഭുതപ്പെടുത്തുന്ന നടനാണെന്നും ഓരോ തവണയും അദ്ദേഹത്തിന്‍റെ പ്രകടനങ്ങൾ വേറെ തലത്തിലാണെന്നും കരീന പ്രതികരിച്ചു. ധനുഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹോളിവുഡ് ചിത്രം ഗ്രേമാന്റെ റിലീസിന് പിറകെയാണ് കരീനയുടെ പ്രതികരണം..

"ധനുഷ് അത്ഭുതപ്പെടുത്തുന്ന നടനാണ്. ഓരോ തവണയും അദ്ദേഹത്തിന്‍റെ പ്രകടനങ്ങൾ ഒന്നിനൊന്ന് മികച്ചതാണ്"- അടുത്തിടെ നടന്ന അഭിമുഖത്തിലാണ് താരത്തിന്‍റെ പ്രതികരണം.

റൂസോ ബ്രദേഴ്‌സ് സംവിധാനം ചെയ്ത ഗ്രേ മാന്‍ കഴിഞ്ഞ മാസം മുതലാണ് നെറ്റ്ഫ്ളിക്‌സിലൂടെ സ്ട്രീമിങ് ആരംഭിച്ചത്. റയാന്‍ ഗോസ്‌ലിംഗ്, ക്രിസ് ഇവാന്‍സ്, അന ഡി അര്‍മാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ദി ഗ്രേ മാനില്‍' ധനുഷ് അവിക് സാന്‍ എന്ന കില്ലറായാണ് പ്രത്യക്ഷപ്പെടുന്നത്. മാര്‍ക്ക് ഗ്രീനിയുടെ നോവലിനെ ആസ്പദമാക്കിയാണ് 'ദി ഗ്രേ മാന്‍ ഒരുങ്ങുന്നത്. നെറ്റ്ഫ്ലിക്സ് നിര്‍മ്മിക്കുന്ന ഏറ്റവും ചിലവേറിയ ചിത്രമാണിത്.

മാർക്ക് ഗ്രീനി എഴുതി 2009 ൽ പുറത്തിറങ്ങിയ ദി ഗ്രേ മാൻ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം എടുത്തിരിക്കുന്നത്. നെറ്റ്ഫ്ലിക്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുതൽമുടക്കുള്ള ചിത്രമാണിതെന്നാണ് പറയപ്പെടുന്നത്.

TAGS :

Next Story