'മിഥുനം കഴിഞ്ഞ് 28 വർഷമായി, ഊർവശിയുടെ 700-ാം ചിത്രത്തിൽ ഞങ്ങൾ വീണ്ടും ഒന്നിക്കുന്നു'; പ്രിയദർശൻ

'വരനെ ആവശ്യമുണ്ട്' എന്ന ചിത്രമാണ് ഊർവശിയുടേതായി മലയാളത്തിൽ അവസാനം റിലീസിനെത്തിയത്.

MediaOne Logo

Web Desk

  • Updated:

    2021-11-19 11:40:50.0

Published:

19 Nov 2021 11:19 AM GMT

മിഥുനം കഴിഞ്ഞ് 28 വർഷമായി, ഊർവശിയുടെ 700-ാം ചിത്രത്തിൽ ഞങ്ങൾ വീണ്ടും ഒന്നിക്കുന്നു; പ്രിയദർശൻ
X

28 വർഷങ്ങൾക്ക് ശേഷം പ്രിയദർശൻ ചിത്രത്തിൽ ഊർവശി എത്തുന്നു. മോഹൻലാലിന്റെ നായികയായി മിഥുനത്തിലാണ് അവസാനമായി പ്രിയദർശന്റെ സംവിധാനത്തിൽ ഊർവശി അഭിനയിച്ചത്. പുതിയ തമിഴ് ചിത്രത്തെകുറിച്ച് പ്രിയൻ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

'മിഥുനം കഴിഞ്ഞ് ഏറെ നാളുകൾക്കു ശേഷമുള്ള ഒത്തുചേരൽ. വരാനിരിക്കുന്ന തമിഴ് ചിത്രമായ 'അപ്പത'യിൽ വീണ്ടും ഒന്നിക്കുന്നു. ഉർവശിയുടെ 700ാമത് ചിത്രം' പ്രിയൻ കുറിച്ചു.

1993ലാണ് മിഥുനം റിലീസാവുന്നത്. ബോക്‌സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിക്കൻ ചിത്രത്തിനായില്ലെങ്കിലും മിനി സ്‌ക്രീനിൽ സംപ്രേക്ഷണത്തിനെത്തുമ്പോഴെല്ലാം ചിത്രത്തിന് പ്രേക്ഷകരുണ്ട്.

മരക്കാറിന് ശേഷം പ്രിയൻ ഒരുക്കുന്ന സിനിമയാണ് അപ്പാത. മരക്കാർ ഡിസംബർ രണ്ടിന് തീയേറ്ററുകളിൽ എത്താനിരിക്കുകയാണ്. 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രമാണ് ഊർവശിയുടേതായി മലയാളത്തിൽ അവസാനം റിലീസിനെത്തിയത്. 'കേശു ഈ വീടിൻറെ നാഥൻ' എന്ന സിനിമയാണ് അടുത്തതായി ഇറങ്ങാനിരിക്കുന്നത്. തമിഴിൽ സൂരറൈപോട്ര്, മുക്കൂത്തി അമ്മൻ എന്നീ സിനിമകളിലാണ് താരം ഒടുവിൽ അഭിനയിച്ചത്. ഓ അന്ത നാട്കൾ, നെഞ്ചമെല്ലാം കാതൽ, ഇഡിയറ്റ്, അന്തഗൻ തുടങ്ങി നിരവധി സിനിമകളാണ് തമിഴിൽ താരത്തിന്റേതായി ഒരുങ്ങുന്നത്.

TAGS :

Next Story