പ്രീ ബുക്കിങ് ആരംഭിച്ചു, മണിക്കൂറുകൾക്കകം ഹൗസ് ഫുൾ; തരംഗമായി 'കുറുപ്പ്'

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി നവംബർ 12ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ കുറുപ്പ് പ്രദർശനത്തിനെത്തും.

MediaOne Logo

Web Desk

  • Updated:

    2021-11-05 10:37:07.0

Published:

5 Nov 2021 10:31 AM GMT

പ്രീ ബുക്കിങ് ആരംഭിച്ചു, മണിക്കൂറുകൾക്കകം ഹൗസ് ഫുൾ; തരംഗമായി കുറുപ്പ്
X

സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന ദുൽഖർ സൽമാൻ നായകനാവുന്ന കുറുപ്പ് സിനിമയുടെ പ്രീ ബുക്കിങ് തുടങ്ങി. മണിക്കൂറുകൾക്കകം നിരവധി ഷോകൾ ഹൗസ്ഫുള്ളായി. കൂടുതൽ ഷോകൾക്കായി തിയേറ്ററുകൾ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഒരു ഡോസ് വാക്‌സിൻ എടുത്തവർക്കും തിയേറ്ററുകളിൽ പ്രവേശനം അനുവദിച്ചതാണ് കൂടുതൽ പ്രേക്ഷകരെത്തുന്നതെന്ന് തിയേറ്ററുടമകൾ പറയുന്നു.

ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പിൻറെ സംവിധാനം നിർവഹിക്കുന്നത്. ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുവാൻ റെക്കോർഡ് തുകയുടെ ഓഫറുകൾ ലഭിച്ചിരുന്നെങ്കിലും ചിത്രം തിയറ്റററുകളിലൂടെ തന്നെ റിലീസ് ചെയ്യണമെന്ന് അണിയറപ്രവർത്തകർ തീരുമാനിക്കുകയായിരുന്നു.

മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി നവംബർ 12ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ കുറുപ്പ് പ്രദർശനത്തിനെത്തും.

TAGS :

Next Story