എല്ലാം ഓക്കെ, യുകെഓകെ ജൂൺ 20ന് എത്തും
ഇന്ദ്രൻസ്, മനോജ് കെ. ജയൻ, അൽഫോൻസ് പുത്രൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു

രഞ്ജിത്ത് സജീവ്, ജോണി ആന്റണി, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന
യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (യുകെഓകെ) ജൂൺ 20 മുതൽ തിയേറ്ററുകളിലെത്തും. ചെമ്പരത്തി പൂവ്, ഉപചാരപൂർവം ഗുണ്ട ജയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്.
ഇന്ദ്രൻസ്, മനോജ് കെ. ജയൻ, അൽഫോൻസ് പുത്രൻ, ഡോ. റോണി, മനോജ് കെ യു,
സംഗീത, മീര വാസുദേവ്, മഞ്ജു പിള്ള തുടങ്ങി നിരവധി താരങ്ങളും പുതുമുഖങ്ങളും അണിനിരക്കുന്നു.
മൈക്ക്, ഖൽബ്, ഗോളം എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്.
ഫ്രാഗ്രൻ്റ് നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ, സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ ചേർന്ന് നിർമിക്കുന്ന യുകെഓക്കെയുടെ ഛായാഗ്രഹണം
സിനോജ് പി അയ്യപ്പൻ. നടൻ ശബരീഷ് വർമ എഴുതിയ മനോഹര വരികൾക്ക് നേരം, പ്രേമം പോലുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം പകർന്ന രാജേഷ് മുരുകേശൻ ഈണം പകരുന്നു.
എഡിറ്റർ-അരുൺ വൈഗ. ലൈൻ പ്രൊഡ്യൂസർ-ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ-റിനി ദിവാകർ, കല-സുനിൽ കുമരൻ, മേക്കപ്പ്-ഹസ്സൻ വണ്ടൂർ,
വസ്ത്രാലങ്കാരം-മെൽവി ജെ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- കിരൺ റാഫേൽ, സ്റ്റിൽസ്-ബിജിത്ത് ധർമടം, ഡിസൈൻസ്-യെല്ലോ ടൂത്ത്സ്, അഡ്‌വർടൈസിങ് - ബ്രിങ് ഫോർത്ത്, മാർക്കറ്റിങ്- റമ്പൂട്ടാൻ, വിതരണം-സെഞ്ച്വറി റിലീസ്, പിആർഒ-എഎസ് ദിനേശ്, അരുൺ പൂക്കാടൻ.
Adjust Story Font
16

