Quantcast

തമിഴിൽ തിളങ്ങാൻ ഫഹദ് ഫാസിൽ; അടുത്തത് മാരി സെൽവരാജിന്‍റെ 'മാമന്നൻ'

ഉദയനിധി സ്റ്റാലിൻ നായകനാകുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റർ പുറത്തുവിട്ടു. കീർത്തി സുരേഷാണ് ചിത്രത്തിലെ നായിക.

MediaOne Logo

Web Desk

  • Updated:

    2022-03-04 06:03:34.0

Published:

4 March 2022 6:00 AM GMT

തമിഴിൽ തിളങ്ങാൻ ഫഹദ് ഫാസിൽ; അടുത്തത് മാരി സെൽവരാജിന്‍റെ മാമന്നൻ
X

കമല്‍ഹാസൻ നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രം വിക്രത്തിനു പിന്നാലെ ഫഹദ് ഫാസില്‍ വീണ്ടും തമിഴ് ചിത്രത്തിന്‍റെ ഭാഗമാകുന്നു. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന 'മാമന്നന്‍' എന്ന ചിത്രത്തിലാണ് ഫഹദ് അഭിനയിക്കുന്നത്. പ്രതിനായക വേഷത്തിലാകും ഫഹദ് എത്തുകയെന്നാണ് വിവരം.

ഉദയനിധി സ്റ്റാലിൻ നായകനാകുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. കീർത്തി സുരേഷാണ് ചിത്രത്തിലെ നായിക. എ.ആർ. റഹ്മാനാണ് സംഗീതം. തേനി ഈശ്വർ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയില്‍ വടിവേലുവും ശക്തമായ കഥാപാത്രമായെത്തും.

പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമന്നൻ. 2017 ൽ വേലൈക്കാരൻ എന്ന ചിത്രത്തിലൂടെയാണ് ഫഹദ് തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് സൂപ്പർ ഡീലക്സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക പ്രശംസയും നേടി. അല്ലു അര്‍ജുന്‍ നായകനായ പുഷ്പയാണ് ഫഹദിന്‍റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. 'വിക്രം' എന്ന ചിത്രത്തിന്‍റെ റിലീസിനായാണ് നിലവില്‍ ആരാധകര്‍ കാത്തിരിക്കുന്നത്.

TAGS :

Next Story