ഫഹദും വടിവേലുവും വീണ്ടും ഒന്നിക്കുന്നു; "മാരീസൻ "ടീസറെത്തി!
1957 ലെ മായാബസാറിലെ ജനപ്രിയമായ 'ആഹാ ഇൻബാ നിലാവിനിലെ' എന്ന ഗാനത്തെ ആസ്പദമാക്കിയാണ് ടീസർ അവതരിപ്പിച്ചിരിക്കുന്നത്

കൗതുകകരമായ ഒരു റോഡ് ത്രില്ലറിൽ ഫഹദ് ഫാസിലും വടിവേലുവും വീണ്ടും ഒന്നിക്കുന്നു. സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കോവൈ സരള, വിവേക് പ്രസന്ന, സിതാര, പിഎൽ തേനപ്പൻ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. വി. കൃഷ്ണ മൂർത്തി രചനയും സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രം 2023 ലെ പ്രശസ്തമായ മാമന്നൻ ചിത്രത്തിന് ശേഷം രണ്ട് അഭിനേതാക്കളുടെയും പുനഃസമാഗമത്തെ വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കി കാണുന്നത്.1957 ലെ മായാബസാറിലെ ജനപ്രിയമായ 'ആഹാ ഇൻബാ നിലാവിനിലെ' എന്ന ഗാനത്തെ ആസ്പദമാക്കിയാണ് ടീസർ അവതരിപ്പിച്ചിരിക്കുന്നത്.
ഫഹദിന്റെ കഥാപാത്രത്തിന്റെ സുഹൃത്തായി നടൻ വിവേക് പ്രസന്നയും, മുതിർന്ന ഹാസ്യനടൻ കോവൈ സരളയും നടനും നിർമാതാവുമായ പിഎൽ തേനപ്പനും പോലീസുകാരായി പ്രത്യക്ഷപ്പെടുന്നത് ടീസറിൽ കാണാം. സിതാര, ലിവിംഗ്സ്റ്റൺ, രേണുക, ശരവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോൺ രാജ എന്നിവരും മാരീശനിൽ അഭിനയിക്കുന്നു. യുവൻ ശങ്കർ രാജ സംഗീതം നൽകുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കലൈശെൽവൻ ശിവാജിയും എഡിറ്റിംഗ് ശ്രീജിത്ത് സാരംഗുമാണ്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർബി ചൗധരിയും ഇ ഫോർ എക്സ്പെരിമെൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
Adjust Story Font
16

