Quantcast

നമ്പി നാരായണന്റെ ദുരന്തം മാത്രമല്ല 'റോക്കറ്ററി ദി നമ്പി എഫക്ട് ' സിനിമ, അദ്ദേഹത്തിന്റെ സംഭാവനകളെ കുറിച്ചും കൂടിയാണ്: ആർ. മാധവൻ

ജൂലായ് ഒന്നിനാണ് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്

MediaOne Logo

Web Desk

  • Published:

    19 Jun 2022 10:54 AM GMT

നമ്പി നാരായണന്റെ ദുരന്തം മാത്രമല്ല റോക്കറ്ററി ദി നമ്പി എഫക്ട്  സിനിമ, അദ്ദേഹത്തിന്റെ സംഭാവനകളെ കുറിച്ചും കൂടിയാണ്: ആർ. മാധവൻ
X

കൊച്ചി: നമ്പി നാരായണന്റെ ജീവിതത്തിലെ ദുരന്തം മാത്രം പറയുന്ന ഒരു ചിത്രമല്ല റോക്കറ്ററി ദി നമ്പി എഫക്ട് എന്ന് സംവിധായകനും നടനുമായ ആർ. മാധവൻ. കൊച്ചിയിൽ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് സ്വപ്നതുല്യമായ ധാരാളം നേട്ടങ്ങൾ ഉണ്ടാക്കാൻ അദ്ദേഹത്തിന്റെ സംഭാവനകളെ കൊണ്ട് കഴിഞ്ഞിട്ടുണ്ട്. എന്നാൽ അത് പലർക്കും അറിയില്ല. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു സംഭവം മാത്രമാണ് അദ്ദേഹത്തിന് സംഭവിച്ച ദുരന്തം. അദ്ദേഹത്തിന്റെ നിരപരാധിത്വം നമ്പി നാരായണൻ തെളിയിക്കുകയും ചെയ്തതാണെന്നും മാധവൻ പറഞ്ഞു.

മലയാളികൾ എന്നും തനിക്ക് നൽകിയ സ്നേഹം വലുതാണെന്നും തന്റെ ആദ്യ സിനിമ ആരംഭിച്ചത് കേരളത്തിൽ നിന്നാണ്. ഇപ്പോൾ ആദ്യ സംവിധാന സംരംഭത്തിലും മലയാളി സാന്നിധ്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. നമ്പി നാരായണന്റെ ജീവിതം സിനിമയാക്കുന്നുവെന്നറിഞ്ഞ് മാധവനൊപ്പം സിനിമ നിർമിക്കാൻ തങ്ങൾ തയ്യാറാവുകയായിരുന്നെന്ന് നിർമ്മാതാവ് ഡോക്ടർ വർഗീസ് മൂലൻ പറഞ്ഞു. രണ്ട് വ്യക്തികൾക്ക് വേണ്ടിയാണ് പ്രധാനമായും ഈ ചിത്രം നിർമ്മിക്കാൻ തയ്യാറായത്. ഒന്ന് മാധവന് വേണ്ടി രണ്ട് നമ്പി നാരായണന് വേണ്ടി. അദ്ദേഹത്തിന്റെ ജീവിതം എല്ലാവരും അറിയേണ്ടതാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജൂലായ് ഒന്നിനാണ് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്. നേരത്തെ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജർമ്മൻ, ചൈനീസ്, റഷ്യൻ, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.

ആർ. മാധവന്റെ ട്രൈ കളർ ഫിലിംസും മലയാളിയായ ഡോക്ടർ വർഗീസ് മൂലന്റെ വർഗീസ് മൂലൻ പിക്ചർസിന്റെയും ബാനറിലാണ് ചിത്രം പുറത്തുവരുന്നത്. പ്രമുഖ വ്യവസായ ഗ്രൂപ്പായ വർഗീസ് മൂലൻ ഗ്രൂപ്പ് 2018-ൽ ആണ് സിനിമാ നിർമാണ മേഖലയിൽ എത്തുന്നത്. 'വിജയ് മൂലൻ ടാക്കീസിന്റെ ബാനറിൽ ''ഓട് രാജാ ഓട്'' എന്ന തമിഴ് ചിത്രമാണ് ആദ്യ സംരംഭം.

ചിത്രം സംവിധാനം ചെയ്യുന്നതും മാധവൻ തന്നെയാണ്. ഐ.എസ്.ആർ.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതമാണ് ചിത്രം പറയുന്നത്.100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ചിലവെന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ നിർണായക വേഷത്തിൽ ഷാരൂഖ് ഖാനും സൂര്യയുമെത്തുന്നുണ്ട്. ഹിന്ദിയിൽ ഷാരുഖ് ഖാൻ ചെയ്യുന്ന റോളിൽ തമിഴിൽ സൂര്യ ആയിരിക്കും എത്തുക.

വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവൻ നടത്തിയ മേക്ക് ഓവറുകൾ വൈറലായിരുന്നു. നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ്സു മുതൽ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം. വിവിധ കാലഘട്ടങ്ങളിലെ നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി ശാരീരികമായും മാധവൻ വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു. തലയിലെ നര മാത്രമാണ് ആർട്ടിഫിഷ്യലായി ഉപയോഗിച്ചിട്ടുള്ളത്. ആറ് രാജ്യങ്ങളിലധികം ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നു. കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്നു ചിത്രത്തിന്റെ റിലീസ് കോവിഡിനെ തുടർന്ന് റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു.

സിമ്രാനാണ് ചിത്രത്തിൽ മാധവന്റെ നായികയായി എത്തുന്നത്. ഇരുവരും പതിനഞ്ച് വർഷത്തിന് ശേഷമാണ് സിനിമയിൽ ഒന്നിക്കുന്നത്. നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മലയാളി സംവിധായകൻ പ്രജേഷ് സെൻ ചിത്രത്തിന്റെ കോ ഡയറക്ടറാണ്. ശ്രീഷ റായ് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് ബിജിത്ത് ബാല, സംഗീതം സാം സി.എസ്, പി.ആർ.ഒ ആതിര ദിൽജിത്ത്

film 'Rocketary the Nambi Effect' is about contributions of Nambi Narayanan: R. Madhavan

TAGS :

Next Story