Quantcast

'ആദിപുരുഷ്' വീണു? അഞ്ഞൂറു കോടി ചിത്രത്തിന്റെ നാലാം ദിവസ കളക്ഷൻ എട്ട് കോടി

രാമായണത്തെ ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രം ഹിന്ദി, മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായി ത്രീഡിയിലാണ് തിയറ്ററുകളിലെത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-06-20 13:30:43.0

Published:

20 Jun 2023 1:25 PM GMT

From Earning ₹34 Crores To Dropping Down To ₹8.5 Crores, ‘Adipurush’ Plummets After Bad Reviews
X

പ്രഭാസ്

വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തുന്ന ചിത്രങ്ങള്‍ പലതും ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കാറുണ്ട്. ചിലത് മൂക്കുcകുത്തി വീഴാറുമുണ്ട്. ആദ്യ ദിവസങ്ങളിലെ നെഗറ്റീവ് റിപ്പോർട്ട് സിനിമയുടെ കളക്ഷനെ കാര്യമായി ബാധിക്കാറുണ്ട്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പുതിയ ചര്‍ച്ച പ്രഭാസ് നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം ആദിപുരുഷ് ആണ്. ഓം റൗട്ട് രചനയും സംവിധാനവും നിർവഹിച്ച് പ്രഭാസ് നായകനായി പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ഷോ മുതൽ നെഗറ്റീവ് റിവ്യൂകളാണ് വന്നത്. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം റിലീസ് ചെയ്ത നാലാം ദിവസം ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയത് എട്ടരക്കോടിയാണ്.

സമീപകാല ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രത്തിന് മികച്ച അഡ്വാന്‍സ് റിസര്‍വേഷനും ലഭിച്ചിരുന്നു. അതുകൊണ്ടു തന്നെ ആദ്യ മൂന്ന് ദിവസങ്ങളിൽ 34, 33, 34 കോടി എന്നിങ്ങനെയായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍. എന്നാൽ മോശം അഭിപ്രായം വന്നതോടെ കളക്ഷൻ എട്ട് കോടിയിലേക്ക് കൂപ്പ്കുത്തി. അഞ്ഞൂറ് കോടിക്ക് മുകളിൽ നിർമാണ ചെലവ് വന്ന ചിത്രമാണ് ആദിപുരുഷ് എന്നാണ് റിപ്പോർട്ട്. ചിത്രം ഇന്ത്യയില്‍ നിന്ന് ഇതുവരെ ആകെ നേടിയത് 108 കോടിയെന്നാണ് കണക്കുകള്‍. വിഎഫ്എക്‌സും ദഹിക്കാത്ത ഡയലോഗുകളും അവതരണവുമാണ് രണ്ട് മണിക്കൂർ 50 മിനിറ്റിലേറെയുള്ള ചിത്രം മോശം അനുഭവമായി മാറുന്നതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. അതേസമയം, മൂന്ന് ദിവസത്തെ ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 340 കോടിയാണെന്നാണ് നിർമാതാക്കളുടെ അവകാശവാദം

ഹിന്ദി, മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായി ചിത്രം ത്രീഡിയിലാണ് ചിത്രം തിയറ്ററുകളിലെത്തിയത്. രാമായണത്തെ ആസ്പദമാക്കിയാണ് ഓം റൗട്ട് ചിത്രം അണിയിച്ചൊരുക്കിയത്. സിനിമയിൽ പ്രഭാസ് ശ്രീരാമനായും, സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലി ഖാനും വേഷമിടുന്നു.ടി-സീരിസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സാഹോയ്ക്കും രാധേ ശ്യാമിനും ശേഷം നിർമാതാവായ ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്‍റെ മൂന്നാമത്തെ പ്രൊജക്ടാണ് ആദിപുരുഷ്

ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളില്‍ ഒരു സീറ്റ് ഹനുമാന് വേണ്ടി ഒഴിച്ചിടുമെന്ന അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം റിലീസിന് മുന്‍പ് വലിയ വാര്‍ത്തയായിരുന്നു. സിനിമ കാണാൻ ഹനുമാനെത്തും എന്ന വിശ്വാസത്തിന്‍റെ പേരിലാണ് ഇത്. ഹനുമാൻ ചിരഞ്ജീവിയാണെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ രാമനുമായി ബന്ധപ്പെട്ട എല്ലായിടത്തും ഹനുമാന്‍റെ സാന്നിധ്യമുണ്ടാകുമെന്നാണ് അണിയറ പ്രവർത്തകരുടെ വിശ്വാസം. ചിത്രത്തിന്‍റെ റിലീസ് ദിനത്തില്‍ വിവിധ തിയറ്ററുകളില്‍ ഹനുമാന് വേണ്ടി ഒഴിച്ചിട്ടിരിക്കുന്ന സീറ്റുകളുടെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

TAGS :

Next Story