Quantcast

മഡ്‌ റൈഡറാകാൻ ഫഹദ്; 'ഹനുമാൻ ഗിയർ' ഫസ്റ്റ് ലുക്ക്

ആർ.ബി ചൗധരിയുടെ നിർമാണ കമ്പനിയായ സൂപ്പർ ഗുഡ് ഫിലിംസ് നിർമിക്കുന്ന ചിത്രം സുധീഷ് ശങ്കർ ആണ് സംവിധാനം ചെയ്യുന്നത്

MediaOne Logo

Web Desk

  • Updated:

    2022-09-08 12:17:27.0

Published:

8 Sept 2022 5:38 PM IST

മഡ്‌ റൈഡറാകാൻ ഫഹദ്; ഹനുമാൻ ഗിയർ ഫസ്റ്റ് ലുക്ക്
X

ഫഹദ് ഫാസിൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹനുമാൻ ഗിയർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു. ആർ.ബി ചൗധരിയുടെ നിർമാണ കമ്പനിയായ സൂപ്പർ ഗുഡ് ഫിലിംസ് നിർമിക്കുന്ന ചിത്രം സുധീഷ് ശങ്കർ ആണ് സംവിധാനം ചെയ്യുന്നത്.

മഡ് റേസുമായി ബന്ധപ്പെട്ട കഥയായിരിക്കും ചിത്രം പറയുന്നതെന്നാണ് പോസ്റ്ററും പേരും നൽകുന്ന സൂചന. ജീപ്പിന്റെ ബോണറ്റിന്റെ മുകളിൽ കയറി കൈ ഉയർത്തി നിൽക്കുന്ന ഫഹദിനെയാണ് ഫസ്റ്റ് ലുക്കിൽ അവതരിപ്പിച്ചിരിക്കുന്നത്. ജീപ്പുകളിൽ ഫോർ വീൽ ഡ്രൈവിനായി പ്രത്യേക ഗിയർ സംവിധാനമാണ് ഹനുമാൻ ഗിയർ. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും ചിത്രം എത്തിക്കാനാണ് അണിയറപ്രവർത്തകരുടെ ശ്രമം. ടോപ് ഗിയർ എന്നാണ് മറ്റു ഭാഷകളിലെ പേര്.

അതേസമയം ചിത്രത്തിന്റെ പോസറ്റർ പുറത്തെത്തിയതോടെ ഭൂതത്താൻ മഡ്‌റേസും ബിനു ജോസും വീണ്ടും ചർച്ചയാവുകയാണ്. ഭൂതത്താൻ മഡ് റേസിൽ താരമായ പാലക്കാരൻ ബിനു ജീപ്പിന് മുകളിൽ കയറി നിൽക്കുന്ന ചിത്രം വൈറലായിരുന്നു. ഇതിന് സമാനമായ ചിത്രമാണ് ഫഹദ് ഫാസിലിന്റേതായി പുറത്തുവന്നിരിക്കുന്നത്. വ്യത്യസ്തമായ ആഢംബര വാഹനങ്ങളുമായി നിരവധിപ്പേർ പങ്കെടുത്ത മത്സരത്തിൽ 94 മോഡൽ മഹിന്ദ്ര ജീപ്പിൽ എത്തിയ നാൽപത്തിമൂന്നുകാരനായ ബിനു ജോസ മൂന്നാം സ്ഥാനം നേടിയിരുന്നു.


കഴിഞ്ഞ ദിവസം ഫഹദ് മറ്റൊരു സിനിമ അപ്ഡേറ്റ് പങ്കുവച്ചിരുന്നു. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയുടെ സംവിധായകൻ അൽത്താഫ് സലീം ഒരുക്കുന്ന ഓടും കുതിര ചാടും കുതിര ആണ്‌ ഫഹദിന്റേതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം. തല്ലുമാലയ്ക്ക് ശേഷം ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രമാണിത്.

TAGS :

Next Story