Quantcast

ടോവിനോയെ നായകനാക്കി ഇന്ത്യൻ സിനിമ കമ്പനിയുടെ നാലാം ചിത്രം; ഒരുക്കുന്നത് രോഹിത് ചന്ദ്രശേഖർ

താരനിര, സാങ്കേതിക നിര ഉൾപ്പെടെയുള്ള ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടും

MediaOne Logo

Web Desk

  • Updated:

    2026-09-22 07:26:43

Published:

22 Sept 2026 11:16 AM IST

latestmovie, tovino thomas
X

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’യ്ക്ക് ശേഷം ഒന്നിലധികം ചിത്രങ്ങളുമായി ഇന്ത്യൻ സിനിമാ കമ്പനി. ടിപ്പുഷാൻ വി.ഇ, ഷിയാസ് ഹസൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ഇന്ത്യൻ സിനിമാ കമ്പനിയുടെ പ്രൊഡക്ഷൻ നമ്പർ നാലിന്റെ പൂജാ ചടങ്ങുകൾ നടന്നു. കിരൺ കെഎസ് ആണ് രചന.


ചിത്രത്തിൻ്റെ നിർമാതാക്കൾ, അണിയറ പ്രവർത്തകർ എന്നിവർ പങ്കെടുത്ത പൂജ ചടങ്ങിൽ, പ്രശസ്ത സംവിധായകരായ ഗിരീഷ് എഡി, ഡൊമിനിക് അരുൺ എന്നിവരും ഭാഗമായിരുന്നു. ഗിരീഷ് എഡി ആദ്യ ക്ലാപ് നൽകിയാണ് ചിത്രത്തിന് തുടക്കം കുറിച്ചത്.



താരനിര, സാങ്കേതിക നിര ഉൾപ്പെടെയുള്ള ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടും. നരിവേട്ട’യ്ക്ക് ശേഷം വ്യത്യസ്തമായ പ്രമേയങ്ങളിലുള്ള ചിത്രങ്ങളാണ് ഇന്ത്യൻ സിനിമാ കമ്പനി നിർമിക്കുന്നത്. അടുത്തിടെയാണ് ഇന്ത്യൻ സിനിമാ കമ്പനിയുടെ പ്രൊഡക്ഷൻ നമ്പർ 3, മൈസൂരിൽ ചിത്രീകരണം ആരംഭിച്ചത്. ഷറഫുദ്ദീൻ, അലൻ ബിൻ സിറാജ് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ഫാമിലി എൻ്റർടെയ്നർ ഒരുക്കുന്നത് ജിതേഷ് എസ് റാം ആണ്.





പുതുമുഖങ്ങൾക്ക് ഉൾപ്പെടെ പ്രാധാന്യം നൽകുന്ന മറ്റു പ്രോജക്ടുകളുടെയും പ്രവർത്തനങ്ങൾ ഇന്ത്യൻ സിനിമാ കമ്പനി ആരംഭിച്ചിട്ടുണ്ട്. ആദ്യ ചിത്രമായ "നരിവേട്ട" മികച്ച പ്രേക്ഷക - നിരൂപക പ്രശംസ നേടിയതോടെ, കൂടുതൽ മികവുറ്റ ചിത്രങ്ങളുമായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ സിനിമാ കമ്പനി. അതുകൊണ്ട് തന്നെ ഈ ബാനറിന് കീഴിൽ ഒരേ സമയം മൂന്നോളം ചിത്രങ്ങളുടെ നിർമാണ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്.

ഛായാഗ്രഹണം : ദീപക് ഡി മേനോൻ, എഡിറ്റർ: ആകാശ് ജോസഫ്, സംഗീതം: ബിബിൻ അശോക്, ആർട്ട് : ഔസേപ്പ് ജോൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : പ്രണവ് പറശ്ശിനി, പ്രൊഡക്ഷൻ കൺട്രോളർ : ആൻ്റണി തോമസ്, പിആർഒ : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

TAGS :

Next Story