Quantcast

18ാം ദിവസം 1000 കോടി പിന്നിട്ട് ജവാൻ; ഇരട്ട നേട്ടവുമായി ഷാരൂഖ്

MediaOne Logo

Web Desk

  • Published:

    25 Sept 2023 10:57 AM IST

Jawan, shahrukh khan, box office update
X

ന്യൂഡൽഹി: ഒരുവർഷം തന്നെ രണ്ട് 1000 ​കോടി ക്ലബ് ക്ലബ് ചിത്രങ്ങളെന്ന നേട്ടം കൈവരിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. താരത്തിന്റെ പുതിയ ചിത്രമായ ജവാൻ ആഗോള കളക്ഷനിൽ 1000 കോടി പിന്നിട്ടുവെന്ന് ​പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കിങ് ഏജൻസിയായ സാച്ച്നികി​നെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

തി​യേറ്ററുകളിലെത്തി 18ാം ദിവസമായ ഞായറാഴ്ച ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നായി 15 കോടിയാണ് ചിത്രം നേടിയത്. ഇന്ത്യയിൽനിന്നും മാത്രം ചിത്രം ഇതുവരെ നേടിയെടുത്തത് 560.83 കോടിയാണ്. തമിഴ് സംവിധായകൻ അറ്റ്ലി ഒരുക്കിയ ചിത്രം ദക്ഷിണേന്ത്യയിലും മികച്ച കളക്ഷൻ സ്വരൂപിച്ചു.

ഏറെക്കാലമായി ബോക്സ് ഓഫീസിൽ മികച്ച പ്രകടനങ്ങൾ ഇല്ലാതിരുന്ന ബോളിവുഡി​ന്റെ ‘കിങ് ഖാൻ’ പത്താനിലൂടെ ഗംഭീരമായ തിരിച്ചുവരവാണ് നടത്തിയത്. ഇതിന് പിന്നാലെയെത്തിയ ജവാനും ഉഗ്രപ്രകടനം കാഴ്ചവെച്ചത് ഷാരൂഖിന്റെ താരസിംഹാസനം അരക്കിട്ടുറപ്പിച്ചു. ഏറെക്കാലമായി കടുത്ത ​പ്രതിസന്ധിയിൽ നീങ്ങിയിരുന്ന ബോളിവുഡ് സിനിമ വ്യവസായത്തിനും ഈ രണ്ട് ചിത്രങ്ങൾ വലിയ ഉൗർജമായി.

TAGS :

Next Story