‘കാതൽ’ ഒ.ടി.ടിയിലേക്ക്; ഇന്ന് അർധരാത്രിമുതൽ സ്ട്രീമിങ്ങ് ആരംഭിക്കും
ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിയും ജ്യോതികയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

മമ്മൂട്ടിയും ജ്യോതികയും സുപ്രധാന വേഷങ്ങളിലെത്തിയ 'കാതൽ ദി കോർ' ഒടിടി റിലീസിനൊരുങ്ങുന്നു. 2023 നവംബർ 23നാണ് ജിയോ ബേബിയുടെ സംവിധാനത്തിലെത്തിയ 'കാതൽ ദി കോർ' തിയറ്റർ റിലീസ് ചെയ്തത്. സിനിമ റിലീസ് ചെയ്ത് ഒന്നരമാസം പിന്നിടുന്നതിനിടെയാണ് ഒ.ടി.ടി റിലീസ് ചെയ്യാനൊരുങ്ങുന്നത്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം വേഫറർ ഫിലിംസാണ് വിതരണത്തിനെത്തിച്ചത്. മാത്യു ദേവസ്സി എന്ന കഥാപാത്രമായ് മെഗാസ്റ്റാർ മമ്മൂട്ടി എത്തിയ ചിത്രത്തിൽ മാത്യുവിന്റെ ഭാര്യ ഓമനയെയാണ് ജ്യോതിക അവതരിപ്പിച്ചത്. ഇന്ന് രാത്രി 12 മണി മുതൽ ഒ.ടി.ടി പ്ലാറ്റ്ഫോമായ അമസോൺ പ്രൈമിൽ സ്ട്രീമിങ്ങ് തുടങ്ങുമെന്ന് സിനിമി അണിയറപ്രവർത്തകർ അറിയിച്ചു.
Next Story
Adjust Story Font
16

