Quantcast

രേവതിയുടെ ചിത്രം 'സലാം വെങ്കിയിൽ' കാജോൾ നായിക

ബിലൈവ് പ്രൊഡക്ഷൻസിന്റെയും ടേക്ക് 23 സ്റ്റുഡിയോസിന്റെയും ബാനറിൽ സൂരജ് സിംഗ്, ശ്രദ്ധ അഗർവാൾ, വർഷ കുക്രേജ എന്നിവർ ചേർന്നാണ് 'സലാം വെങ്കി' നിർമ്മിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-02-12 12:31:02.0

Published:

12 Feb 2022 12:26 PM GMT

രേവതിയുടെ ചിത്രം സലാം വെങ്കിയിൽ കാജോൾ നായിക
X

നടിയും സംവിധായികയുമായ രേവതിയുടെ 'സലാം വെങ്കി' എന്ന ചിത്രത്തിൽ കാജോൾ നായികയായി എത്തുന്നു. സലാം വെങ്കിയുടെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം ആരംഭിച്ചുവെന്ന് കാജോൾ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ''ഇന്ന് നമ്മൾ പറയേണ്ട ഒരു കഥയുടെയും സഞ്ചരിക്കേണ്ട പാതയുടെയും ആഘോഷിക്കേണ്ട ജീവിതത്തിന്റെയും യാത്ര ആരംഭിക്കുന്നു. സലാം വെങ്കിയുടെ ഈ അവിശ്വസനീയമായ യഥാർത്ഥ കഥ നിങ്ങളുമായി പങ്കിടാൻ ഞങ്ങൾക്ക് കാത്തിരിക്കാൻ കഴിയുന്നില്ല,' കജോൾ അടിക്കുറിപ്പിൽ വ്യക്തമാക്കി.

ജീവിത പ്രതിസന്ധികളോട് പോരാടുന്ന അമ്മയുടെ കഥയാണ് 'സലാം വെങ്കി'. യഥാർത്ഥ ജീവിത കഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് രേവതി ഇത്തരമൊരു സിനിമയുമായി രംഗത്തെത്തുന്നത്. 'ദി ലാസ്റ്റ് ഹുറ' എന്നാണ് ചിത്രത്തിന് നേരത്തെ പേരിട്ടിരുന്നത്. ഇതേക്കുറിച്ച് രേവതി മുമ്പ് പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

'ദി ലാസ്റ്റ് ഹുറ'യിലെ സുജാതയുടെ യാത്ര എന്റെ ഹൃദയത്തോട് ചേർന്നതാണ്. ഇത് റിലേറ്റബിൾ മാത്രമല്ല, പ്രചോദനം കൂടിയാണ്. ഞാനും സുരാജും ശ്രദ്ധയും ഈ സിനിമയുടെ ചർച്ചകൾ നടത്തുമ്പോൾ കജോൾ ആയിരുന്നു ഞങ്ങളുടെ മനസ്സിൽ കടന്നുവന്ന ആദ്യത്തെ മുഖം. മൃദുലവും എന്നാൽ ഊർജ്ജസ്വലവുമായ ആ കണ്ണുകളും, മനോഹരമായ പുഞ്ചിരിയും എന്തും ചെയ്യാൻ കഴിയും എന്ന് വിശ്വസിക്കാൻ പ്രേരിപ്പിക്കും, അങ്ങനെയാണ് സുജാതയും. ഈ സഹകരണത്തിനും കജോളിനൊപ്പം ഈ ഹൃദ്യമായ കഥയ്ക്കായി പ്രവർത്തിക്കാനും ഞാൻ വളരെ ആവേശത്തിലാണ്.'

ബിലൈവ് പ്രൊഡക്ഷൻസിന്റെയും ടേക്ക് 23 സ്റ്റുഡിയോസിന്റെയും ബാനറിൽ സൂരജ് സിംഗ്, ശ്രദ്ധ അഗർവാൾ, വർഷ കുക്രേജ എന്നിവർ ചേർന്നാണ് 'സലാം വെങ്കി' നിർമ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തെ കുറിച്ച് കാജോൾ തന്നെ പ്രഖ്യാപനം നടത്തിയത് സിനിമയ്ക്കും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാജോൾ സിനിമയെ കുറിച്ച് ഇൻസ്റ്റഗ്രാമിൽ വ്യക്തമാക്കിയതിന് പിന്നാലെ ആരാധകർ ആശംസയുമായെത്തി. കൂടാതെ, കജോളിന്റെ സഹോദരിയും നടിയുമായ തനിഷ മുഖർജിയും അഭിപ്രായം രേഖപ്പെടുത്തി. നെറ്റ്ഫ്‌ലിക്‌സ് ചിത്രമായ 'ത്രിഭംഗയിലാണ്' കജോൾ അവസാനമായി അഭിനയിച്ചത്.

പതിനൊന്ന് വർഷത്തിന് ശേഷമാണ് രേവതി വീണ്ടും സംവിധായികയാകുന്നത്. 'മിത്ര് മൈ ഫ്രണ്ട്' എന്ന ഇംഗ്ലീഷ് ചിത്രമായിരുന്നു ആദ്യമായി രേവതി സംവിധാനം ചെയ്തത്. ദേശീയ അവാർഡും ചിത്രത്തിന് ലഭിച്ചിരുന്നു. 'മിത്ര് മൈ ഫ്രണ്ട്' ഇംഗ്ലീഷിലും 'ഫിർ മിലേംഗ' ഹിന്ദിയിലും ഫീച്ചർ സിനിമയായി സംവിധാനം ചെയ്ത രേവതി 'കേരള കഫേ' (മലയാളം), 'മുംബൈ കട്ടിംഗ്' (ഹിന്ദി) എന്നീ ആന്തോളജികളിലും ഭാഗമായി.

TAGS :

Next Story