'ഭീമന്റെ വഴി' ഡിസംബർ മൂന്നിനെത്തും

ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2021-11-04 16:38:56.0

Published:

4 Nov 2021 4:35 PM GMT

ഭീമന്റെ വഴി  ഡിസംബർ മൂന്നിനെത്തും
X

'തമാശ'ക്ക് ശേഷം അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന 'ഭീമന്റെ വഴി' ഡിസംബർ മൂന്നിന് തിയേറ്ററുകളിലെത്തും.ചിത്രത്തിന്റെ അണിയറപ്രവര്‍ത്തര്‍ പുതിയ റിലീസ് തീയതി പുറത്തു വിട്ടു. ചിത്രം 2021 ഏപ്രിലിൽ പ്രേക്ഷകരിലേക്കെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ കൊവിഡ് പ്രതിസന്ധി മൂലം റിലീസിംഗ് നീണ്ടു പോവുകയായിരുന്നു.

കുഞ്ചാക്കോ ബോബൻ, ചെമ്പൻ വിനോദ്, ചിന്നു ചാന്ദ്നി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ചെമ്പൻ വിനോദ് തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.

ഗിരീഷ് ഗംഗാദരനാണ് ഛായഗ്രാഹകൻ. മുഹ്‌സിൻ പെരാരിയുടെ വരികൾക്ക് വിഷ്ണു വിജയ് ഈണം നൽകുന്നു. നിസാം കാദിരിയാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'അറിയിപ്പ്', രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന 'ന്നാ തോൻ കേസ് കൊട്' രാജേഷ് പിള്ളയുടെ 'മോട്ടോർ സൈക്കിൾ ഡയറീസ്' തുടങ്ങിയ ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന്റേതായി പുറത്തു വരാനുള്ള ചിത്രങ്ങൾ.

TAGS :

Next Story