Quantcast

'കുട്ടനാള് പൊളിയാണല്ലോ' സജിനും നിഖിലയും ഒന്നിക്കുന്ന 'ധൂമകേതു'വിലെ സ്നീക്ക് പീക്ക് പുറത്ത്

സിനിമയിലെ രസകരമായൊരു സംഭാഷണ രംഗമാണ് സ്നീക്ക് പീക്കായി പുറത്തുവിട്ടിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    2 Oct 2026 10:36 AM IST

dhoomakethu
X

പ്രേക്ഷകരേവരും ഏറ്റെടുത്ത 'നെയ്മറി'ന് ശേഷം സുധി മാഡിസൺ സംവിധാനം ചെയ്ത,

'സൂക്ഷ്മദർശിനി'ക്ക് ശേഷം ഹാപ്പി അവേഴ്സ് എന്‍റർടെയ്ൻമെന്‍റ്സും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും ചേർന്ന് നിർമിച്ച പുതിയ ചിത്രമായ 'ധൂമകേതു'വിലെ സ്നീക്ക് പീക്ക് പുറത്ത്. സിനിമയിലെ രസകരമായൊരു സംഭാഷണ രംഗമാണ് സ്നീക്ക് പീക്കായി പുറത്തുവിട്ടിരിക്കുന്നത്.

ടൈം ട്രാവൽ മൂവിയായി എത്തിയിരിക്കുന്ന ചിത്രത്തിൽ രസകരമായതും കൗതുകം നിറയ്ക്കുന്നതുമായ ഒട്ടേറെ മുഹൂർത്തങ്ങള്‍ ഉണ്ടെന്നാണ് പ്രേക്ഷകാഭിപ്രായം. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. സജിൻ ഗോപു, നിഖില വിമൽ, ഷൈൻ ടോം ചാക്കോ, ഗണപതി, സിദ്ധാർഥ് ഭരതൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് സോണിയും മനുവും ചേർന്നാണ്.


വിതരണം : ഭാവന റിലീസ്, ഛായാഗ്രഹണം: ജിൻ്റോ ജോർജ്, എഡിറ്റർ: വിവേക് ഹർഷൻ, സംഗീത സംവിധാനം: അങ്കിത് മേനോൻ, പ്രൊഡക്ഷൻ ഡിസൈനർ: ഔസേപ്പ് ജോൺ, ശബ്ദലേഖനം: രംഗനാഥ് രവി, വസ്ത്രാലങ്കാരം: മഷർ ഹംസ, ചമയം: ആർ. ജി. വയനാടൻ, പ്രൊഡക്ഷൻ കൺട്രോളർ: ആന്‍റണി തോമസ്, സംഘട്ടനം: സ്റ്റീവൻ കുമാർ, കാസ്റ്റിംഗ് ഡയറക്ടർ: ബിനോയ് നമ്പാല, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് കല്ലൂസ്, സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ, ഡിസൈൻ: യെല്ലോടൂത്ത്സ്, സ്റ്റിൽസ്: സെറീൻ ബാബു, പ്രൊമോ സ്റ്റിൽസ്: വിഷ്ണു തണ്ടാശ്ശേരി, രോഹിത് കെ. സുരേഷ്, അസോസിയേറ്റ് ഡയറക്ടർമാർ: നിശാന്ത് എസ്. പിള്ള, വാസുദേവൻ വി.യു, ഡി.ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, വി.എഫ്.എക്സ്: പിക്റ്റോറിയൽ വി.എഫ്.എക്സ്, പ്രോലാബ് വി.എഫ്.എക്സ്, പി.ആർ.ഒ: ആതിര ദിൽജിത്ത്.

TAGS :

Next Story