Quantcast

'മലൈക്കോട്ടെ വാലിബൻ' പ്രദർശനമാരംഭിച്ചു

ഒരു അമർച്ചിത്രകഥ പോലെ തോന്നിക്കുകയും അതേസമയം മോഹൻലാൽ എന്ന താരത്തെ ഉപയോഗിക്കുന്ന മാസ് ഘകടങ്ങൾ ഉൾപ്പെടുത്തുകയും ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരി, തന്റെ സ്ഥിരം പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    2024-01-25 13:50:10.0

Published:

25 Jan 2024 10:46 AM GMT

മലൈക്കോട്ടെ വാലിബൻ പ്രദർശനമാരംഭിച്ചു
X

ലിജോ ജോസ് പെല്ലിശ്ശേരി സൂപ്പർ താരം മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത 'മലൈക്കോട്ടെ വാലിബൻ' സംബന്ധിച്ച് പ്രേക്ഷകർക്കിടയിൽ ഭിന്ന പ്രതികരണങ്ങൾ. റിലീസിനു മുമ്പ് ലഭിച്ച ഹൈപ്പിനോട് നീതി പുലർത്താൻ ചിത്രത്തിന് കഴിഞ്ഞില്ല എന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോൾ, ചിത്രം തൃപ്തിപ്പെടുത്തിയെന്നും പെല്ലിശ്ശേരി - മോഹൻ ലാൽ കൂട്ടുകെട്ടിൽ പിറന്ന് ഒരു 'ക്ലാസ്' സിനിമയാണെന്നും മറ്റൊരു വിഭാഗം പറയുന്നു.

നാടുനീളെ വെല്ലുവിളിച്ച് സഞ്ചരിക്കുന്ന വാലിബൻ എന്ന അമാനുഷികനായ മല്ലയുദ്ധക്കാരനായാണ് മോഹൻലാൽ ഈ ചിത്രത്തിൽ വേഷമിടുന്നത്. തന്റെ വേഷത്തോട് ലാൽ നീതി പുലർത്തിയിട്ടുണ്ട്. ക്യാമറ, പശ്ചാത്തല സംഗീതം, അഭിനേതാക്കളുടെ തെരഞ്ഞെടുപ്പ് എന്നിവയിൽ ചിത്രം മികച്ചു നിന്നപ്പോൾ ക്ഷമപരീക്ഷിക്കും വിധമുള്ള ലാഗ് തിരിച്ചടിയായെന്ന് ചില പ്രേക്ഷകർ വിലയിരുത്തുന്നു.

അതേസമയം, ഒരു അമർച്ചിത്രകഥ പോലെ തോന്നിക്കുകയും അതേസമയം മോഹൻലാൽ എന്ന താരത്തെ ഉപയോഗിക്കുന്ന മാസ് ഘകടങ്ങൾ ഉൾപ്പെടുത്തുകയും ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരി, തന്റെ സ്ഥിരം പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയിട്ടുണ്ടെന്നാണ് പ്രതികരണങ്ങളിൽ നിന്നു വ്യക്തമാകുന്നത്. ചാരുതയാർന്ന ദൃശ്യങ്ങളും മോഹൻലാലിന്റെ അഭിനയ മുഹൂർത്തങ്ങളും സംഘട്ടന രംഗങ്ങളും മികച്ച പശ്ചാത്തല സംഗീതവും വാലിബനെ ഒരു മികച്ച തിയേറ്റർ എക്സ്പീരിയൻസ് ആക്കുന്നുവെന്നും വിലയിരുത്തപ്പെടുന്നു.

ലിജോ ജോസ് പെല്ലിശ്ശേരിയും കഥാകൃത്തായ പി.എസ് റഫീഖും ചേർന്നാണ് 'മലൈക്കോട്ടെ വാലിബന്റെ' തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിയായി നാല് മാസത്തിലധികം ചിത്രീകരിച്ച വാലിബനിൽ സൊനാലി കുൽക്കർണി, ഹരീഷ് പേരടി, സുചിത്ര നായൻ, മണികണ്ഠൻ ആചാരി, മനോജ് മോസസ്, ഡാനിഷ് സെയ്ത് തുടങ്ങി നിരവധി പേർ അഭിനയിച്ചു. പ്രശാന്ത് പിള്ളയുടേതാണ് ക്യാമറ.

TAGS :

Next Story