Quantcast

ജോഡികളായി മമിത ബൈജുവും സം​ഗീത് പ്രതാപും; ആഷിഖ് ഉസ്മാന്റെ ട്വന്റി-20

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ 20ാം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

MediaOne Logo

Web Desk

  • Published:

    23 Jun 2025 10:12 AM IST

mamitha baiju, sangeeth prathapan
X

മമിത ബൈജുവിനെയും സംഗീത് പ്രതാപിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിഖ് ഉസ്മാൻ നിർമിച്ച, ഡിനോയ് പൗലോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.

തിരക്കഥാകൃത്തായ ഡിനോയ് പൗലോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്.

മലയാളികൾക്ക് ഒട്ടനവധി ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള ആഷിഖ് ഉസ്മാൻ തന്റെ സ്വന്തം ബാനറായ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപതാമത്തെ ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

അഖിൽ ജോർജ് സിനിമാറ്റോഗ്രാഫിയും, ചാമൻ ചാക്കോ എഡിറ്റിംഗും, ഗോവിന്ദ് വസന്ത സംഗീതവും നിർവഹിക്കുന്നു.

പേര് ഇപ്പോഴും വെളിപ്പെടുത്താത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയാണ്.

കലാനിർമാണം നിമേഷ് എം താനൂർ, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, വസ്ത്രാലങ്കാരം, മഷർ ഹംസ, മേക്കപ്പ് റോണക്‌സ്സ് സേവ്യർ, വിതരണം സെൻട്രൽ പിക്ചേസ്, പ്രൊഡക്ഷൻ കണ്ട്രോൾ സുധർമൻ വള്ളിക്കുന്ന് പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്ത് ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യുറ.

TAGS :

Next Story