രാഹുൽ രാജ് മാജിക്, മരക്കാറിലെ തീം മ്യൂസിക് പുറത്തിറങ്ങി

സമൂഹമാധ്യമങ്ങളിലൂടെ മോഹൻലാലാണ് തീം മ്യൂസിക്ക് പങ്കുവച്ചിരിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2021-11-16 13:49:59.0

Published:

16 Nov 2021 1:48 PM GMT

രാഹുൽ രാജ് മാജിക്, മരക്കാറിലെ തീം മ്യൂസിക് പുറത്തിറങ്ങി
X

മോഹൻലാൽ നായകനായി എത്തുന്ന പ്രിയദർശൻ ചിത്രം മരക്കാറിലെ തീം മ്യൂസിക്ക് പുറത്തിറങ്ങി. രാഹുൽ രാജ് ഒരുക്കിയ തീം മ്യൂസിക്ക് സമൂഹമാധ്യമങ്ങളിലൂടെ മോഹൻലാൽ തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. 'മരക്കാറിന് വേണ്ടി അതിഗംഭീരമായി ഒരുക്കിയ തീം മ്യൂസിക്ക്' മോഹൻലാൽ കുറിച്ചു.

ഡിസംബർ 2 നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. വൻ മുതൽ മുടക്കിൽ എത്തുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരമ്പാവൂരാണ് നിർമിച്ചിരിക്കുന്നത്. മോഹൻലാലിന് പുറമെ മഞ്ജു വാര്യർ, അർജുൻ സർജ, പ്രഭു, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, സുഹാസിനി, സുനിൽ ഷെട്ടി, അർജുൻ, തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

റിലീസുമായി ബന്ധപ്പെട്ട നീണ്ട വിവാദങ്ങൾക്കൊടുവിലാണ് ചിത്രം തിയേറ്ററിലെത്തുന്നത്. നേരത്തെ തിയേറ്റർ ഉടമകളുമായ തർക്കത്തെ തുടർന്ന് ചിത്രം ഒടിടിയിലൂടെ റിലീസ് ചെയ്യുമെന്ന് നിർമാതാവായ ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു.

Next Story