മാറ്റമില്ല, മരക്കാർ ഒടിടിയിൽ തന്നെ

തീയറ്റർ ഉടമകളുമായി നടത്തിയ ചർച്ചകൾ അവസാനിപ്പിച്ചെന്ന് ഫിലിം ചേംബർ പ്രസിഡന്റ് സുരേഷ് കുമാർ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2021-11-05 09:03:27.0

Published:

5 Nov 2021 8:50 AM GMT

മാറ്റമില്ല, മരക്കാർ ഒടിടിയിൽ തന്നെ
X

മോഹൻലാൽ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാർ ഒടിടി റിലീസായി തന്നെയെത്തും. തിയറ്റർ ഉടമകളുമായി നടത്തിയ ചർച്ചകൾ അവസാനിപ്പിച്ചെന്ന് ഫിലിം ചേംബർ പ്രസിഡന്റ് സുരേഷ് കുമാർ പറഞ്ഞു. ഇനി ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും സുരേഷ് കുമാർ കൂട്ടിച്ചേർത്തു.

നേരത്തെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരുമായി ഫിലിം ചേംബര്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. ഇന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാനുമായി നടത്താനിരുന്ന ചര്‍ച്ചയും മാറ്റിയിരുന്നു.

അതേസമയം 100 കോടി മുടക്കുമുതലുള്ള സിനിമ ആയതിനാൽ 40 കോടി രൂപ തിയേറ്റർ അഡ്വാൻസായി ലഭിച്ചാൽ മാത്രമേ മരക്കാർ തിയേറ്ററുകളിൽ റിലീസ് ചെയ്യാനാകൂ എന്നാണ് ആന്റണി പെരുമ്പാവൂർ ഫിലിം ചേംബറിനെയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെയും അറിയിച്ചിരുന്നത്. 2019ൽ തിയേറ്ററുടമകൾ നൽകിയ ആറ് കോടി രൂപ അഡ്വാൻസ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ തിരികെ നൽകിയിരുന്നു.

TAGS :

Next Story