Quantcast

വെറും ചിരിയല്ല... എക്സ്ട്രാ ചിരിപ്പിച്ച് സുരാജ് വെഞ്ഞാറമൂടിന്റെ ഇഡി

ചിത്രത്തിൽ ഒന്നിലധികം ​ഗെറ്റപ്പുകളിലാണ് സുരാജ് പ്രത്യക്ഷപ്പെടുന്നത്

MediaOne Logo

Web Desk

  • Published:

    21 Dec 2024 5:05 PM IST

extra decent, suraj venjaramood
X

ഈ ക്രിസ്മസിന്‌ ആക്ഷൻ പടങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ്‌ വെഞ്ഞാറമൂട്‌ ചിത്രം മികച്ച്‌ പ്രേക്ഷക പ്രതികരണങ്ങളുമായ്‌ മുന്നേറുകയാണ്‌. സുരാജിന്റെ കരിയർ ബെസ്റ്റ്‌ പെർഫോമൻസ്‌ എന്ന നിലയ്ക്കാണ്‌ സിനിമ കണ്ടിറങ്ങയവർ ഇഡിയെ വിശേഷിപ്പിക്കുന്നത്‌. സാധാ ചിരിപ്പടം എന്നതിനപ്പുറം ഡാർക്ക്‌ ഹ്യൂമർ ജോണറിൽ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും തൃപ്‌തിപ്പെടുത്തുന്നു. സുരാജിനെ കൂടാതെ ഗ്രേസ്‌ ആന്റണി, ശ്യാം മോഹൻ സുധീർ കരമന, വിനയ പ്രസാദ്‌ വിനീത്‌ തട്ടിൽ എന്നീ അഭിനേതാക്കളുടെ പെർഫോമൻസ്‌ ഇഡിയെ മികവുറ്റതാക്കുന്നു. നമുക്ക്‌ പരിചിതമായ ചുറ്റുപാടുകൾക്കുള്ളിൽ, ഒരു വീട്ടിനകത്തെ മനുഷ്യരുടെ കഥ മലയാളത്തിൽ അത്ര കണ്ട്‌ പരിചയമില്ലാത്ത രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നുള്ളതാണ്‌ ചിത്രത്തിന്റെ വിജയം. ഒന്നിലധികം ഗെറ്റപ്പുകളിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്ന സുരാജ്‌ ചെയ്ത പ്രധാന കഥാപാത്രം ബിനു മാനറിസങ്ങൾ കൊണ്ട്‌ ഞെട്ടിച്ചു. ഷമ്മിക്കും മുകുന്ദനുണ്ണിക്കുമൊപ്പം മലയാളത്തിലെ എക്സ്ട്രാ സൈക്കൊയായ്‌ ഇനി ബിനുവുമുണ്ടാകും.

മാജിക്‌ ഫ്രൈയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും വിലാസിനി സിനിമാസിന്റെ ബാനറിൽ സുരാജ്‌ വെഞ്ഞാറമൂഡും നിർമ്മിക്കുന്ന ചിത്രം ആമിർ പള്ളിക്കലാണ്‌ സംവിധാനം ചെയ്തിരിക്കുന്നത്‌.

TAGS :

Next Story