Quantcast

പറന്ന് പറന്ന് പറന്ന് ചെല്ലാൻ; സിദ്ധാർഥ് ഭരതൻ - ഉണ്ണി ലാലു നേർക്കുനേർ

നാളെ മുതൽ സിനിമ തിയേറ്ററുകളിലെത്തും

MediaOne Logo

Web Desk

  • Published:

    30 Jan 2025 5:10 PM IST

parann parann parann chellan
X

ജെ‌എം ഇൻഫോർട്ടെയ്ൻമെന്റ് നിർമിക്കുന്ന ചിത്രത്തിൽ ഉണ്ണി ലാലുവും സിദ്ധാർത്ഥ് ഭരതനും പ്രധാന വേഷത്തിൽ എത്തുന്നു. ലുക്മാൻ, സുധി കോപ്പ, ശ്രീജ ദാസ് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ നോ മാൻസ് ലാൻഡ് (No man's land) എന്ന ചിത്രത്തിന്റെയും നിരവധി പരസ്യ ചിത്രങ്ങളുടെയും സംവിധായകനായ ജിഷ്ണു ഹരീന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിഷ്ണുരാജ്.

ഛായാഗ്രഹണം മധു അമ്പാട്ട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രകാശ് ടി ബാലകൃഷ്ണൻ, എഡിറ്റർ സിആർ ശ്രീജിത്ത്‌, സിനിമയുടെ കഥ നടക്കുന്നത് ഒരു പാലക്കാടൻ ഗ്രാമത്തിലാണ്. ഒരു വീട്ടിൽ പൂജ നടക്കുന്ന ദിവസം അവിടുത്തെ കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടുന്നു. ഇതേ ദിവസം തന്നെ ആ വീട്ടിൽ അപ്രതീക്ഷിതമായി നടക്കുന്ന സംഭവവികാസങ്ങളെ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹാസ്യത്തിന്റെ മേമ്പടിയോടുകൂടി ഒരുങ്ങുന്ന ഒരു ഫാമിലി ഡ്രാമ ചിത്രം കൂടിയാണിത്.

വിജയരാഘവൻ, സജിൻ ചെറുകയിൽ, സമൃദ്ധി താര, ശ്രീജ ദാസ്, ശ്രീനാഥ് ബാബു, ദാസൻ കൊങ്ങാട്, രതീഷ് കുമാർ രാജൻ, കലാഭവൻ ജോഷി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ചിത്രത്തിന്റെ സംഗീതം ജോയ് ജിനിത്, രാംനാഥ് എന്നിവർ ചേർന്നൊരുക്കുന്നു. ദിൻ നാഥ് പുത്തഞ്ചേരി, ദീപക് റാം, അരുൺ പ്രതാപ് എന്നിവരുടേതാണ് വരികൾ. ബിജി എം ജോയ് ജിനിത്, അഡീഷണൽ സിനിമട്ടോഗ്രാഫി ദർശൻ എം അമ്പാട്ട്, കോ - എഡിറ്റർ ശ്രീനാഥ് എസ്, ആർട്ട്‌ -ദുന്തു രഞ്ജീവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – വിഷ്ണു ചന്ദ്രൻ, ഡിജിറ്റൽ കോൺടെന്റ് മാനേജർ - ആരോക്സ് സ്റ്റുഡിയോസ്, പ്രൊഡക്ഷൻ കൺട്രോളർ - മനോജ്‌ പൂങ്കുന്നം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - പ്രകാശ് ടി ബാലകൃഷ്ണൻ, സൗണ്ട് ഡിസൈൻ - ഷെഫിൻ മായൻ, കോസ്റ്റ്യും ഡിസൈനർ - ഗായത്രി കിഷോർ, സരിത മാധവൻ, മേക്കപ്പ്

- സജി കട്ടാക്കട. സ്റ്റിൽ ഫോട്ടോഗ്രഫി അമീർ മാംഗോ, പിആർഒ മഞ്ജു ഗോപിനാഥ്. പാലക്കാടും കുന്നങ്കുളത്തുമായി ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രം ജനുവരി 31-ന് തിയേറ്ററുകളിലെത്തും. ബുക്കിങ്ങിനായി ക്ലിക്ക് ചെയ്യൂ.

TAGS :

Next Story