Quantcast

റിലീസിന് മുൻപേ 100 കോടി; വിവാദങ്ങൾക്കിടയിലും റെക്കോർഡ് നേട്ടവുമായി 'പഠാൻ'

നായിക ദീപിക പദുകോണിന്റെ വസ്ത്രം ചൂണ്ടിക്കാണിച്ചായിരുന്നു സംഘ്പരിവാർ കേന്ദ്രങ്ങളിൽ നിന്ന് ബഹിഷ്‌ക്കരണാഹ്വാനം തുടങ്ങിയത്

MediaOne Logo

Web Desk

  • Updated:

    2022-12-28 10:10:57.0

Published:

28 Dec 2022 10:02 AM GMT

റിലീസിന് മുൻപേ 100 കോടി; വിവാദങ്ങൾക്കിടയിലും റെക്കോർഡ് നേട്ടവുമായി പഠാൻ
X

ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായി തിയേറ്ററിൽ എത്തുന്ന ചിത്രമാണ് പഠാൻ. ചിത്രത്തിന് വലിയ വരവേൽപ്പ് നൽകാനാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം മറ്റൊരു നേട്ടം സ്വന്തമാക്കിയിരിക്കുന്നു എന്ന് റിപ്പോർട്ട്. റിലീസിന് മുൻപേ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിട്ടുണ്ടെന്നാണത്. ചിത്രത്തിന്റെ ഒടിടി വിതരണാവകാശത്തിലൂടെയാണ് ഈ നേട്ടം.

ചിത്രത്തിനെതിരെ സംഘ്പരിവാർ കേന്ദ്രങ്ങളിൽ നിന്ന് ബഹിഷ്‌കരണാഹ്വാനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് റോക്കോർഡ് തുകയ്ക്ക് ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയിരിക്കുന്നത്. ആമസോൺ പ്രൈമാണ് പഠാന്റെ ഒ.ടി.ടി അവകാശം സ്വന്മാക്കിയത്. 250 കോടിയാണ് ചിത്രത്തിന്റെ ആകെ മുതൽമുടക്ക്. ജനുവരി 25ന് പുറത്തിറങ്ങുന്ന ചിത്രം മാർച്ച് അവസാന വാരമോ ഏപ്രിൽ ആദ്യമോ ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കും.

ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ വലിയ വിവാദങ്ങളാണ് ഉണ്ടായത്. ഗാനരംഗത്തിൽ നായിക ദീപിക പദുകോണിന്റെ വസ്ത്രം ചൂണ്ടിക്കാണിച്ചായിരുന്നു സംഘ്പരിവാർ കേന്ദ്രങ്ങളിൽ നിന്ന് ബഹിഷ്‌ക്കരണാഹ്വാനം തുടങ്ങിയത്. എന്നാൽ വിവാദങ്ങൾ ചിത്രത്തിനും ഗാനത്തിനും ഗുണമാണ് ഉണ്ടാക്കിയത്. ഏറ്റവും വേഗത്തിൽ 100 മില്യൺ കാഴ്ചക്കാരെ നേടുന്ന ഇന്ത്യയിലെ ആദ്യ വിഡിയോ ഗാനമെന്ന റെക്കോർഡാണ് ഗാനം സ്വന്തമാക്കിയത്.

സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശ്രീധർ രാഘവനും അബ്ബാസ് തൈരേവാലയും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. തുടർപരാജയങ്ങൾ ഏറ്റുവാങ്ങുന്ന ബോളിവുഡിനും യഷ്രാജ് ഫിലിംസിനും ചിത്രം ഒരു മടങ്ങിവരവ് നൽകുമെന്നാണ് പ്രതീക്ഷ.

TAGS :

Next Story