Quantcast

ജനങ്ങൾക്ക് ഇപ്പോഴും വിശ്വാസം പോലീസിനെയാണ്! എംഎ നിഷാദ് ചിത്രം ഒരു 'അന്വേഷണത്തിന്റെ തുടക്കം'

ഷൈൻ ടോം ചാക്കോയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

MediaOne Logo

Web Desk

  • Published:

    26 Oct 2024 10:29 AM IST

X

നടൻ, സംവിധായകൻ, നിർമാതാവ് എന്നീ മേഖലകളിൽ ശ്രദ്ധേയനായ എംഎ നിഷാദ് സംവിധാനം ചെയ്യുന്ന 'ഒരു അന്വേഷണത്തിന്റെ തുടക്കം' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ചിത്രം നവംബർ എട്ടിന് തിയേറ്ററുകളിലെത്തും. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെവി അബ്ദുൾ നാസറാണ് ചിത്രം നിർമിക്കുന്നത്. ഷൈൻ ടോം ചാക്കോയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോംബെ, ഹൈദരാബാദ്, വാഗമൺ, കുട്ടിക്കാനം, പഞ്ചാബ്, ദുബായ്, തെങ്കാശി, കുട്ടിക്കാനം, കോട്ടയം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ഇൻവെസ്റ്റി​ഗേഷൻ ത്രില്ലറായാണ് ചിത്രം ഒരുക്കിയത്. ഇപ്പോൾ തന്നെ ടീസർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ചടുലമായ ദൃശ്യങ്ങളും എഡിറ്റിങ് മികവും എടുത്ത് പറയേണ്ട ഒന്നാണ്. മികച്ച രീതിയിലൊരുക്കിയ ടീസർ ചിത്രത്തിനെ കുറിച്ചുള്ള പ്രതീക്ഷകൾ വളരെയധികം ഉയർത്തുന്നു.

എംഎ നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എം. കുഞ്ഞിമൊയ്തീന്റെ പോലീസ് ഡിപ്പാർട്മെന്റിലെ സേവന കാലത്ത്, അദ്ദേഹം തന്റെ ഡയറിയിൽ കുറിച്ചിട്ട ഒരു കേസിന്റെ അനുമാനങ്ങൾ വികസിപ്പിച്ചാണ് ചിത്രത്തിന്റെ കഥ വികസിപ്പിക്കുന്നത്. ക്രൈം ബ്രാഞ്ച് എസ്പിയായും ഇടുക്കി എസ്പിയായും ദീർഘകാലം സേവനമനുഷ്ടിച്ച ഉദ്യോഗസ്ഥനാണ് കുഞ്ഞുമൊയ്തീൻ. ഡിഐജി റാങ്കിൽ സർവീസിൽ നിന്ന് വിരമിച്ച അദ്ദേഹത്തിന്റെ വീശിഷ്ട സേവനത്തിന് രാഷ്ട്രപതിയിൽ നിന്ന് രണ്ട് തവണ സ്വർണ മെഡൽ ലഭിച്ചിട്ടുണ്ട്.

ചിത്രത്തിൽ ഏകദേശം 64 താരങ്ങളാണ് അണിനിരക്കുന്നത്. വാണി വിശ്വനാഥ്‌, സമുദ്രകനി, മുകേഷ്, അശോകൻ, ബൈജു സന്തോഷ്‌, സുധീഷ്, ശിവദ, ദുർഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോൾ, ആഭിജ, പ്രശാന്ത് അലക്സാണ്ടർ, ജോണി ആന്റണി, വിജയ് ബാബു, സുധീർ കരമന, ഇർഷാദ്, ജാഫർ ഇടുക്കി, രമേശ്‌ പിഷാരടി, ഷഹീൻ സിദ്ദിഖ്, കോട്ടയം നസീർ, കൈലാഷ്, ബിജു സോപാനം, കലാഭവൻ ഷാജോൺ, സായികുമാർ, കലാഭവൻ നവാസ്, ജോണി ആന്റണി, പി ശ്രീകുമാർ, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, നവനീത് കൃഷ്ണ, സന്ധ്യ മനോജ്‌, പൊന്നമ്മ ബാബു, സുന്ദർ പാണ്ഡ്യൻ, ഉമാ നായർ, സ്മിനു സിജോ, സാബു അമി, അനു നായർ, സിനി എബ്രഹാം, ദിൽഷ പ്രസാദ്, ഗൗരി പാർവതി, മഞ്ജു സുഭാഷ്, ജയകൃഷ്ണൻ, ജയകുമാർ, ജയശങ്കർ, അനീഷ് ഗോപാൽ, ചെമ്പിൽ അശോകൻ, ചാലി പാലാ, രാജേഷ് അമ്പലപ്പുഴ, അനീഷ് കാവിൽ, നവനീത് കൃഷ്ണ, ലാലി പിഎം, അനന്തലക്ഷ്മി, അനിതാ നായർ, ഗിരിജാ സുരേന്ദ്രൻ, ഭദ്ര, പ്രിയാ രാജീവ്‌, അഞ്ജലീന എബ്രഹാം, ജെനി, അഞ്ചു ശ്രീകണ്ഠൻ തുടങ്ങിയവരോടൊപ്പം സംവിധായകൻ എംഎ നിഷാദ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം: വിവേക് മേനോൻ, ചിത്രസംയോജനം: ജോൺകുട്ടി, സംഗീതം: എം ജയചന്ദ്രൻ, പശ്ചാത്തല സം​ഗീതം: മാർക്ക് ഡി മൂസ്, ഗാനരചന: പ്രഭാവർമ, ഹരിനാരായണൻ, പളനി ഭാരതി, ​ഓഡിയോഗ്രാഫി: എംആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: ബിനോയ്‌ ബെന്നി, കലാസംവിധാനം: ഗിരീഷ് മേനോൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കൃഷ്ണകുമാർ, അസോസിയേറ്റ് ഡയറക്ടർ: രമേശ്‌ അമാനത്ത്, വിഎഫ്എക്സ്: പിക്ടോറിയൽ, സ്റ്റിൽസ്: ഫിറോസ് കെ. ജയേഷ്, ത്രിൽസ്: ഫീനിക്സ് പ്രഭു, ബില്ല ജഗൻ, കൊറിയോഗ്രാഫർ: ബ്രിന്ദ മാസ്റ്റർ, ഡിസൈൻ: യെല്ലോ യൂത്ത്, പിആർഒ & മാർക്കറ്റിങ്: തിങ്ക് സിനിമ, പിആർഒ: വാഴൂർ ജോസ്, എഎസ് ദിനേശ്.

TAGS :

Next Story