'പുഷ്പ'യുടെ രണ്ടാം വരവ്; ചിത്രീകരണം ഈ മാസം ബാങ്കോക്കിൽ ആരംഭിക്കും
വനമേഖലകളിലെ സംഘട്ടന രംഗങ്ങൾ ഉൾപ്പെടുന്ന 15 ദിവസത്തെ ഷെഡ്യൂളാണ് ബാങ്കോക്കിൽ

അല്ലു അർജുൻ നായകനായി എത്തിയ ചിത്രമാണ് പുഷ്പ. അല്ലുവിന്റെ കരിയറിലെ തന്നെ മികച്ച വിജയം പുഷ്പ നേടിയിരുന്നു. വിവിധ ഭാഷകളിൽ ഡബ്ബ് ചെയ്ത ചിത്രം അതത് ഭാഷകളിൽ മികച്ച സ്വീകാര്യതയാണ് നേടിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഈ മാസം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബാങ്കോക്കിലായിരിക്കും ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുക എന്നുമാണ് പുറത്തുവരുന്ന വാർത്തകൾ.
അല്ലു അർജുൻ ഈ മാസം 13ന് ബാങ്കോക്കിലേക്ക് തിരിക്കും. വനമേഖലകളിലെ സംഘട്ടന രംഗങ്ങൾ ഉൾപ്പെടുന്ന 15 ദിവസത്തെ ഷെഡ്യൂളാണ് ഇതെന്നാണ് റിപ്പോർട്ട്. ചിത്രത്തിനുവേണ്ടി 100 ദിവസമാണ് അല്ലു അർജുൻ നീക്കിവെച്ചിരിക്കുന്നത്.
ആദ്യ ഭാഗത്തിൽ നായികയായി എത്തിയ രശ്മിക മന്ദാന തന്നെയാകും പൂഷ്പ2 ലും പ്രധാന സ്ത്രീ കഥാപാത്രമായി എത്തുക. ആദ്യ ഭാഗത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച ഭൻവർ സിങ്ങ് ഷെഖാവത്ത് എന്ന കഥാപാത്രത്തെ ബോളിവുഡ് താരം അർജുൻ കപൂർ അവതരിപ്പിക്കുമെന്നതരത്തിലുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഈ കഥാപാത്രത്തെ ഫഹദ് തന്നെയാകും അവതരിപ്പിക്കുക എന്ന് നിർമ്മാതാവ് നവീൻ യേർനേനി വ്യക്തമാക്കിയിരുന്നു.
പുഷ്പ ആദ്യഭാഗത്തിന്റെ റിലീസുമായി ബന്ധപ്പെട്ട പ്രമോഷനായി നടൻ റഷ്യയിലേക്ക് പോകും. ചിത്രത്തിനായി താരത്തിന്റെ പ്രതിഫലം ആദ്യത്തേതിൽ നിന്നും ഇരട്ടിയാക്കിയെന്നും റിപ്പോർട്ടുകൾ ഉണ്ട്.
Adjust Story Font
16