മാസ് ഡാൻസുമായി രംചരണും ജൂനിയർ എൻ.ടി.ആറും; ആർ.ആർ.ആറിലെ ലിറിക്കൽ വീഡിയോ സോങ് പുറത്തുവിട്ടു

പാട്ടിന്റെ മലയാളം പതിപ്പ് പാടിയിരിക്കുന്നത് കെ.എസ്. ഹരിശങ്കർ, സാസിൻ നിസാർ എന്നിവർ ചേർന്നാണ്

MediaOne Logo

Web Desk

  • Updated:

    2021-11-10 13:12:52.0

Published:

10 Nov 2021 1:10 PM GMT

മാസ് ഡാൻസുമായി രംചരണും ജൂനിയർ എൻ.ടി.ആറും; ആർ.ആർ.ആറിലെ ലിറിക്കൽ വീഡിയോ സോങ് പുറത്തുവിട്ടു
X

രാജമൗലി ചിത്രം ആര്‍.ആര്‍.ആറിലെ ലിറിക്കല്‍ വീഡിയോ സോങ് 'കരിന്തോള്‍' പുറത്തുവിട്ടു. തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. എം.എം. കീരവാണിയാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രാംചരണ്‍ തേജ, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവരുടെ കിടിലന്‍ ഡാന്‍സ് സ്‌റ്റെപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പാട്ടിന്റെ മലയാളം പതിപ്പ് പാടിയിരിക്കുന്നത് കെ.എസ്. ഹരിശങ്കര്‍, സാസിന്‍ നിസാര്‍ എന്നിവര്‍ ചേര്‍ന്നാണ്.

ബാഹുബലിയ്ക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന സിനിമയാണ് ആര്‍.ആര്‍.ആര്‍. സിനിമാപ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 2022 ജനുവരി ഏഴിന് റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 450 കോടി രൂപ മുതല്‍മുടക്കില്‍ ഒരുങ്ങിയ ചിത്രം ഡിജിറ്റല്‍ സാറ്റ്ലൈറ്റ് അവകാശത്തിലൂടെ റിലീസിന് മുമ്പ് തന്നെ 325 കോടി രൂപ സ്വന്തമാക്കിയിരുന്നു.

ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗണ്‍, ആലിയ ഭട്ട് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജൂനിയര്‍ എന്‍.ടി.ആര്‍ കൊമരു ഭീമായും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. സീത എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിക്കുന്നത്.

TAGS :

Next Story