Quantcast

അഞ്ചാമതും ഒന്നിക്കുന്നു, അഞ്ചാംപാതിരയ്ക്ക് ശേഷം; ആഷിഖ് ഉസ്മാൻ-കുഞ്ചാക്കോ ബോബൻ ചിത്രം ഒരുങ്ങുന്നു

ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

MediaOne Logo

Web Desk

  • Published:

    3 Nov 2026 11:21 AM IST

kunchacko boban
X

അഞ്ചാംപാതിരയ്ക്ക് ശേഷം ആഷിഖ് ഉസ്മാനും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ആഷിഖ് ഉസ്മാൻ പ്രോഡക്ഷൻസിന്റ ഇരുപത്തിരണ്ടാമത്തെ ചിത്രമാണ് അരങ്ങിൽ ഒരുങ്ങുന്നത്. നവാഗതനായ ജോർജ് ജേക്കബ് ആണ് ചിത്രം സംവിധാനം ചെയുന്നത്. വിവേക് അച്ചു, അർച്ചന ദാസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

മലയാളികളുടെ ചോക്ലേറ്റ് ബോയ് എന്ന വിശേഷണത്തിൽ നിന്ന് വ്യത്യസ്തവും ആഴവുമുള്ള കഥാപാത്രങ്ങളിലൂടെ വൻ തിരിച്ച് വരവ് നടത്തിയ ചാക്കോച്ചൻ ഈ ചിത്രത്തിലും അത്ഭുതപ്പെടുത്തുമെന്നാണ് പ്രേക്ഷകരുടെ വിശ്വാസം. വലിയ കൈയ്യടി നേടിയ അഞ്ചാംപാതിരയ്ക്ക് ശേഷം ഇരുവരും കൈകോർക്കുമ്പോൾ പ്രേക്ഷക പ്രതീക്ഷയും വലുതാണ്. ചിത്രത്തിന്റെ പേര്, മറ്റ് അഭിനേതാക്കളെ കുറിച്ചോ താരങ്ങളെ കുറിച്ചോ ഉള്ള വിവരങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ക്രിസ്തുമസ് ചിത്രമായ മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ടിലെ അതിമനോഹരത്തിന്റെ റിലീസിന് ശേഷമായിരിക്കും ഷൂട്ടിങ് ആരംഭിക്കുക.

TAGS :

Next Story